ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാഗമായ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പോയാൽ ചിലപ്പോൾ മടങ്ങിവരവുണ്ടാകില്ല,
ആൻഡമാനിലെ തദ്ദേശീയരായ ഓംഗേ വംശജരാണ് ഇവിടുത്തെ താമസക്കാർ.
തങ്ങളുടെ സ്ഥലത്തേക്ക് പുറത്തു നിന്നാരെയും പ്രവേശിപ്പിക്കുന്ന ചരിത്രം ഇവർക്കില്ല!
അനധികൃതമായി കയറിവരുന്നവരെ ജീവനോടെ തിരികെയയക്കുന്ന രീതി ഇവർക്കില്ലത്രെ
മാത്രമല്ല, നോർത്ത് സെന്റിനൽ ദ്വീപിലേക്ക് ആളുകൾ പോകുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്.
72 കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ആർക്കുമറിയില്ല. കിട്ടിയിട്ടുള്ള വളരെ കുറച്ച് കാര്യങ്ങൾ ഉപയോഗിച്ചാണ് ഇവരെ ഇത്രയെങ്കിലും ലോകം മനസ്സിലാക്കിയിരിക്കുന്നത്.
കറുത്ത ശരീരപ്രകൃതിയിൽ ചുരുണ്ട മുടിയാണ് ഇവർക്കുള്ളത്. മിക്കവരും ഇടൻകയ്യൻമാരാണെന്നും അഞ്ചടി മൂന്നിഞ്ചാണ് ഇവരുടെ ശരാശരി ഉയരമെന്നുമാണ് ഗവേഷകർ പറയുന്നത്.
ഇപ്പോൾ ദ്വീപിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആർക്കും പ്രവേശനം അനുവദിക്കാറില്ല