Tap to Read ➤

തമിഴ്നാട്ടില്‍ ഏറ്റവുമധികം ആളുകളെത്തുന്ന ഇടങ്ങള്‍

തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ സ‌‍‌ഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വായിക്കാം
Elizabath Joseph
ചെന്നൈ
മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ തമിഴ്നാടിന്‍റെ തലസ്ഥാനമാണ്. ചെന്നാപട്ടണം എന്നതിന്‍റെ ചുരുക്കപ്പേരാണ് ചെന്നൈ.
ഊട്ടി
നീലഗിരിയുടെ തലസ്ഥാനമായ ഊട്ടി ഇന്ത്യയില്‍ ഏറ്റവുമധികം സ‌‍‌ഞ്ചാരികളെത്തുന്ന ഹില്‍ സ്റ്റേഷനാണ്.
മധുരെ
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജനവാസമുള്ള നഗരങ്ങളിലൊന്നാണ് മധുരെ. ക്ഷേത്രങ്ങള്‍ക്കാണ് ഇവിടം പ്രസിദ്ധം.
രാമേശ്വരം
തമിഴ്നാട്ടിലെ തീര്‍ത്ഥാടന സ്ഥാനങ്ങളിലൊന്നാണ് രാമേശ്വരം. രാമന്‍ ശിവനെ ആരാധിച്ച ഇടമായാണ് രാമേശ്വരത്തെ കണക്കാക്കുന്നത്.
കന്യാകുമാരി
ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരി കേപ് കോമറിന്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്.
മഹാബലിപുരം
പൗരൗണിക തുറമുഖനഗരമായ മഹാബലിപുരം മാമല്ലപുരം എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്.
കാഞ്ചീപുരം
വേഗാവതി നദീതീരത്തുള്ള കാഞ്ചീപുരം അതിപുരാതന ക്ഷേത്രങ്ങള്‍ക്കും കലകള്‍ക്കുമാണ് പ്രസിദ്ധം.
കൊടൈക്കനാല്‍
കുന്നുകളുടെ റാണിയെന്നാണ് കൊടൈക്കനാല്‍ അറിയപ്പെടുന്നത്. പളനി മലകള്‍ക്കു മുകളിലാണ് ഇവിടമുള്ളത്.
കോയമ്പത്തൂര്‍
തമിഴ്നാടിന്റെ വ്യാവസായിക നഗരമായ കോയമ്പത്തൂര്‍ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നാണ് വിളിക്കപ്പെടുന്നത്.
തിരുനെല്‍വേലി
താമിരഭരണി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന നഗരം കൃഷിക്കാണ് പേരുകേട്ടിരിക്കുന്നത്.
ഹൊഗ്ഗെനക്കല്‍
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഹൊഗ്ഗെനക്കല്‍. ഇന്ത്യയുടെ നയാഗ്ര എന്നുമിത് വിളിക്കപ്പെടുന്നു.
തഞ്ചാവൂര്‍
പുരാതന ക്ഷേത്രങ്ങള്‍ക്കും പകരംവയ്ക്കുവാന്‍ സാധിക്കാത്ത കലകള്‍ക്കും പ്രസിദ്ധമാണ് തഞ്ചാവൂര്‍.
ബിരിയാണി തൊ‌ട്ടു തുടങ്ങാം... കണ്ണൂരിലെ കലക്കന്‍ രുചികള്‍
കണ്ണൂരിലെ രുചിയിടങ്ങള്‍