ഏറ്റവും കൂടുതല്‍ തവണ ഫ്രെയിമിലായ ചരിത്രാവശിഷ്ടങ്ങള്‍
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫോട്ടോയെടുക്കപ്പെട്ട ചരിത്രത്തിന്റെ ശേഷിപ്പുകളായ ഇടങ്ങളെ പരിചയപ്പെടാം....
Elizabath Joseph
പിരമിഡ്
2589-നും 2566-നും ഇടയിൽ നിർമ്മിച്ച ഈ പുരാതന ശവകുടീരങ്ങൾ, ഈജിപ്ഷ്യൻ രാജാക്കന്മാരുടെ ഭവന നിധികളും അവശിഷ്ടങ്ങളും ആണ്. ഗ്രേറ്റ് പിരമിഡ് 479 അടി ഉയരത്തിൽ, 230 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന അതിന്റെ അടിത്തറയിൽ നിലത്ത് ഉറച്ചുനിൽക്കുന്നു.
പാറയിൽ നിർമ്മിച്ച വാസ്തുവിദ്യയ്ക്കും ജലസംഭരണി സംവിധാനത്തിനും പേരുകേട്ട ജോര്‍ദ്ദാനിലെ പെട്ര "റെഡ് റോസ് സിറ്റി" എന്നാണ് അറിയപ്പെടുന്നത്. 1985 മുതൽ ഇത് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്.
പെട്രാ
ഏഷ്യയിലെ ഏറ്റവും പ്രത്യേകതകളുള്ള ചരിത്ര ഇടങ്ങളില്‍ ഒന്നാണ് മ്യാന്‍മാറിലെ ബഗാന്‍. രാജ്യത്തെ വിശുദ്ധ നഗരങ്ങളില്‍ ഒന്നായ ബാഗാന്‍ ക്ഷേത്രങ്ങളുടെ കടല്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ബാഗാന്‍ ക്ഷേത്രങ്ങള്‍
യുകെയിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള റോമൻ സൈറ്റുകളിലൊന്നാണ് ബാത്ത് നഗരത്തിൽ സ്ഥിതി ചെയ്യുന്ന റോമന്‍ ബാത്ത്. ഈ തെർമയിൽ പുരാതന റോമാക്കാർ ഉപയോഗിച്ചിരുന്ന വിശാലമായ സമുച്ചയം കാണാം.
റോമന്‍ ബാത്ത്
ഇന്ത്യയിലെ ചരിത്രാവശിഷ്‌ടങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിന് ജില്ലയിലെ അജന്തയിലെ ഗുഹകള്‍. 30 ബുദ്ധക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന അജന്ത ഗുഹകള്‍ ഭാരതീയ വിശ്വാസങ്ങളിലേക്കും നിര്‍മ്മീണ കലകളിലേക്കും വെളിച്ചം വീശുന്നവയാണ്.
അജന്താ ഗുഹകള്‍
ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ക്ഷേത്ര നിര്‍മ്മിതിയിയാണ് കംബോഡിയയില്‍ സ്ഥിതി ചെയ്യുന്ന അംഗോര്‍ വാട്ട് ക്ഷേത്രം. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രമായാണ് നിര്‍മ്മിച്ചത്. എന്നാല്‍ പിന്നീടത് ബുദ്ധക്ഷേത്രമായി മാറി.
അംഗോര്‍വാട്ട്
ലോകത്തിലെ ഏറ്റവും ഗംഭീരമായ ചരിത്ര ഇടങ്ങളില്‍ ഒന്നാണ് ഇറ്റലിയിലെ കൊളോസിയം. ഗ്ലാഡിയേറ്റർ പോരാട്ടങ്ങൾ കൂടാതെ, നാടകങ്ങൾക്കും പൊതു വധശിക്ഷകൾക്കും ഇത് വേദിയായിരുന്നു.
കൊളോസിയം
ഇൻകൻ നാഗരികതയുടെ നഷ്ടപ്പെട്ട നഗരമായി ആണ് പെറുവിലെ മാച്ചി പിച്ചിവുനെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 1911-ൽ പുരാവസ്തു ഗവേഷകനായ ഹിറാം ബിംഗ്ഹാം കണ്ടെത്തുന്നതുവരെ നൂറുകണക്കിന് വർഷങ്ങളായി ഈ സ്ഥലം പാശ്ചാത്യ ലോകത്തിന് അജ്ഞാതമായി തുടർന്നു.
മാച്ചു പിച്ചു
ഇന്ത്യയിലെ ഏറ്റവും മികച്ച ചരിത്ര ഇടങ്ങളില്‍ ഒന്നാണ് കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഹംപി. കല്ലില്‍ കൊത്തിയെടുത്ത ചരിത്രമാണ് ഇവിടുത്തെ കാഴ്ച. തുംഗഭദ്രാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹംപിയില്‍ ക്ഷേത്രങ്ങളാണ് പ്രധാന കാഴ്ചകള്‍.
ഹംപി
നിറങ്ങളില്‍ മുങ്ങിക്കുളിച്ച നഗരങ്ങള്‍... ലോകത്തിലെ 'കളര്‍ഫുള്‍' സിറ്റികളിലൂടെ!!