കേരളത്തിലെ ദേശീയോദ്യാനങ്ങൾ..ഇരവികുളം മുതൽ പെരിയാർ വരെ
കേരളത്തിന്റെ ജൈവസമ്പത്തിന്‍റെ അടയാളങ്ങളായ ദേശീയോദ്യാനങ്ങൾ പരിചയപ്പെടാം
Elizabath Joseph
കേരളത്തിന്‍റെ പച്ചപ്പിന്‍റെ ഭൂരിഭാഗവും ഇവിടുത്തെ കാടുകളാണ്. ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമാണ് നമുക്കുള്ളത്. സംസ്ഥാനത്തെ സംരക്ഷിത പൊതു വിഹാര മേഖലകളായ ദേശീയോദ്യാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
ഇരവികുളം ദേശീയോദ്യാനം, ഇടുക്കി
കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണിത്.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നീലഗിരി വരയാടുകളുടെ സംരക്ഷണം മുൻനിർത്തിയാണ് പശ്ചിമഘട്ടത്തിന്റെ ചെരുവിലെ ഈ ദേശീയോദ്യാനം രൂപപ്പെടുത്തിയത്
ആനമുടി ചോല ദേശിയോദ്യാനം, ഇടുക്കി
2004-ലാണ് ആനമുടിച്ചോല ദേശീയോദ്യാനമായി മാറുന്നത്.
പശ്ചിമ ഘട്ടത്തോടൊപ്പം സംരക്ഷിക്കപ്പെടുന്ന ഇതിന് 7.5 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം.
മതികെട്ടാൻ ചോല ദേശീയോദ്യാനം, ഇടുക്കി
2003 നവംബർ 21 നാണ് ഈ ദേശിയോദ്യാനം പ്രഖ്യാപിക്കപ്പെട്ടത്. ചോലപ്പുൽമേട് ആവാസ വ്യവസ്ഥയാണ് ഇതിന്റെ പ്രത്യേകത.
ഇടുക്കി ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജ് പരിധിയിലാണ് മതികെട്ടാൻ ചോല ദേശീയോദ്യാനം വരുന്നത്.
സൈലന്റ്‌വാലി ദേശീയോദ്യാനം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ദേശീയോദ്യാനമാണ് പാലക്കാടുള്ള സൈലന്‍റ് വാലി.
പശ്ചിമ ഘട്ടത്തിലെ ഏറ്റവും പരിസ്ഥിതി പ്രാധാന്യമുള്ള ഇടമായാണ് സൈലന്‍റ് വാലിയെ കണക്കാക്കുന്നത്. 89 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തൃതി.
പാമ്പാടുംചോല ദേശിയോദ്യാനം
,
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണിത്. വെറും 1.318 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വിസ്തൃതി.
പെരിയാർ ദേശീയോദ്യാനം
കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണ കേന്ദ്രമായാണ് ഇത് രൂപംകൊണ്ടത്.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.
കരിമ്പുഴ ദേശീയോദ്യാനം
,
കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ടതാണ് കരിമ്പുഴ ദേശീയോദ്യാനം. കേരളത്തിലും തമിഴ്നാട്ടിലുമാാണിത് വ്യാപിച്ചു കിടക്കുന്നത്.
ജീവശ്വാസം നല്കുന്ന കാടുകള്‍... കേരളത്തിലെ പ്രധാന വനങ്ങള്‍