Tap to Read ➤

ഇൻസ്റ്റഗ്രാമിൽ 'സ്റ്റാർ' ആകാം.. ഫോട്ടോയെടുത്തു തകർക്കാം കൊച്ചിയിൽ

ഇൻസ്റ്റഗ്രാമിൽ 'സ്റ്റാർ' ആകാം.. ഫോട്ടോയെടുത്തു തകർക്കാം കൊച്ചിയിൽ
Elizabath Joseph
യുവാക്കൾക്കിടയിലെ താരം ഇപ്പോൾ ഇൻസ്റ്റഗ്രാം ആണല്ലോ.. ഏറ്റവും കൂടുതൽ റിയാക്ഷൻ കിട്ടുന്ന ഫോട്ടോയിടുന്നവർ ഇവിടുത്തെ സ്റ്റാർ ആണ്. നമ്മുടെ കൊച്ചിയിൽ ഇൻസ്റ്റഗ്രാമിൽ ഇടുവാൻ ഫോട്ടോ എടുക്കുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം...
ഫോർട്ട് കൊച്ചി
കടലും ബീച്ചും മാർക്കറ്റും ആൾക്കൂട്ടവും ഒഴിഞ്ഞ തെരുവും അങ്ങനെ ഏത് ഫോട്ടോ ആയാലും ഫോര്‍ട്ട് കൊച്ചി ആ ഫ്രെയിം നിങ്ങൾക്കൊരുക്കി തന്നിരിക്കും
സെന്‍റ് ഫ്രാൻസീസ് ചർച്ച്

യൂറോപ്യൻ ശൈലിയിൽ നിർമ്മിച്ച ഈ ദേവാലയവും ഫോർട്ട് കൊച്ചിയിൽ തന്നെയാണ്.
ജ്യൂ ടൗൺ

പഴയകാല കച്ചവടത്തെരുവിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രതീതിയാണ് മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് നല്കുന്നത്.
മട്ടാഞ്ചേരി കൊട്ടാരം

 ഫോർട്ട് കൊച്ചിയിൽ ഏറ്റവും മികച്ച ഫോട്ടോ പകർത്തുവാൻ പറ്റിയ മറ്റൊരിടമാണ് മട്ടാഞ്ചേരി കൊട്ടാരം
കടമക്കുടി

 അതിരാവിലെ, സൂര്യനുദിച്ചു വരുന്ന ആ മണിക്കൂറിൽ ഉറങ്ങിയെണീറ്റ് ഒരു ഫോട്ടോഷൂട്ടിന് വരാൻ റെഡിയാണെങ്കിൽ കടമക്കുടി നിങ്ങളെ അതിശയിപ്പിക്കും
കോടനാട് ആന പരിശീലന കേന്ദ്രം

 ആനപരിശീലന കേന്ദ്രമായ ഇവിടെ നിന്നും മികച്ച ഫോട്ടോകൾ ക്ലിക്ക് ചെയ്യാം.
കേരളാ ഫോക്ലോർ തീയേറ്റർ

കേരളത്തിന്‍റെ സമ്പന്നമായ ഇന്നലെകൾ പരിചയപ്പെടണമെങ്കിൽ അതിനു പറ്റിയ ഇടമാണിത്
വീരൻപുഴ ബീച്ച്

 തിരക്കില്ലാത്ത, പ്രകൃതിഭംഗിയാർന്ന ബീച്ചും കടലും കാണണമെങ്കിൽ വീരൻപുഴയ്ക്ക് പോരെ
മറൈൻ ഡ്രൈവ്

 കൊച്ചിയുടെ ആത്മാവാണ് മറൈൻ ഡ്രൈവ്
ചെറായി ബീച്ച്

 കടൽക്കാഴ്ചകളാണ് താല്പര്യമെങ്കിൽ ചെറായി ബീച്ച് തീരഞ്ഞെടുക്കാം
കൊച്ചിയിലെ ഷോപ്പിങ് അടിപൊളിയാക്കാം..
കൊച്ചി ഷോപ്പിങ് മാൾ