Tap to Read ➤

മുന്തിരിവള്ളികള്‍ തളിര്‍ത്തോ.. പോകാം ഇന്ത്യയിലെ വൈനറികളിലേക്ക്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ 6 വൈൻ പ്രദേശങ്ങള്‍ പരിചയപ്പെടാം...
Elizabath Joseph
മികച്ച രീതിയിലുള്ള വൈന്‍ ടൂറിസത്തിന് ഇന്ത്യ ഇന്ന് പ്രസിദ്ധമാണ്. ഇന്ന് രാജ്യത്തുടനീളം 2,500 ഹെക്ടർ മുന്തിരിത്തോട്ടങ്ങൾ വ്യാപിച്ചുകിടക്കുന്നു. ഒപ്പം തന്നെ വൈൻ ടേസ്റ്റിംഗ് സെഷനുകൾ നല്കുന്ന ഇടങ്ങളും ഇവിടെ ധാരാളമുണ്ട്.
നാസിക്
ഇന്ത്യയിലെ വൈൻ ഉൽപാദനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും മഹാരാഷ്ട്രയാണ്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് നാസിക്കിലാണ്. ഗോദാവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നാസിക്കിനെ ഇന്ത്യയുടെ വൈൻ തലസ്ഥാനം എന്നാണ് വിളിക്കുന്നത്
റെഡ് വൈന്‍, വൈറ്റ് വൈന് ഉത്പാദിപ്പിക്കുന്ന ഏകദേശം 40 മുന്തിരിത്തോട്ടങ്ങൾ പ്രദേശത്തിന് ചുറ്റും ഉണ്ട്.
സുല, യോർക്ക്, സോമ എന്നിവയാണ് ഈ പ്രദേശത്ത് സന്ദർശിക്കാൻ ഏറ്റവും പ്രശസ്തമായ വൈനറികൾ.
നന്ദി ഹിൽസ്
ഇന്ത്യൻ വൈൻ വ്യവസായത്തിന്റെ തുടക്കക്കാരനായ കൻവാൾ ഗ്രോവർ തന്റെ ആദ്യത്തെ മുന്തിരിത്തോട്ടം ഗ്രോവർ വൈൻയാർഡ് ഇവിടെ സ്ഥാപിച്ചു.
410 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഗ്രോവർ സാമ്പ ഇന്ത്യയിലെ മൂന്നാമത്തെ വലിയ വൈൻ ഉത്പാദകനാണ്
അക്ലൂജ്

 2007-ൽ ആരംഭിച്ച ഇന്തോ-ഇറ്റാലിയൻ മുന്തിരിത്തോട്ടമായ ഫ്രാട്ടെല്ലി വൈനറിയാണ് അക്ലൂജിൽ സ്ഥിതി ചെയ്യുന്നത്. 240 ഏക്കർ എസ്റ്റേറ്റിൽ ആണ് ഇതുള്ളത്.
ഇന്ത്യയിലെ ഏറ്റവും മികച്ച റെഡ് വൈൻ ആയ സെറ്റ് റിസർവ് റെഡ് നിർമ്മിക്കുന്നതിന് ഇത് അറിയപ്പെടുന്നു.
നാരായൺഗാവ്

 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വൈനറിയായ ചാറ്റോ ഇൻഡേജിന്റെ ആസ്ഥാനമാണ് നാരായൺഗാവ്
ദിൻഡോരി , നാസിക്ക് ചരോസ, ചാറ്റോ ഡി ഓറി, ചാൻഡോൺ എന്നീ രണ്ട് ജനപ്രിയ വൈനറികളാണ് ഡിൻഡോറിയിലുള്ളത്.
ബാരാമതി

 ഒരു ഫ്രഞ്ച് ചാറ്റോയുടെ മാതൃകയിൽ 50 ഏക്കറിലുള്ള വൈനറി അതിശയിപ്പിക്കുന്ന ഒന്നാണ്.
വരൂ..ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം!! മനോഹരമായ ഗ്രാമങ്ങളിലൂടെ
ഇന്ത്യയിലെ ഗ്രാമങ്ങള്‍