ഇന്ത്യയില്‍ ആത്മീയ യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഏഴ് സ്ഥലങ്ങള്‍ പരിചയപ്പെടാം
Elizabath Joseph
ആത്മീയ യാത്രകള്‍ക്ക് വളരെ പ്രാധാന്യം കല്പ്പിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തിലുള്ള നിരവധി ഇടങ്ങളുണ്ട്.
വാരണാസി
ഹിന്ദു മതവിശ്വാസികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള തീര്‍ത്ഥാടന സ്ഥലമാണ് വാരണാസി.
തിരുപ്പതി
വെങ്കടേശ്വരനെ ആരാധിക്കുന്ന ദേവസ്ഥാനമാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി. വെങ്കിടാദ്രി കുന്നുകളിലാണ് ക്ഷേത്രമുള്ളത്.
രാമേശ്വരം
രാമനെ ഈശ്വരനായി ആരാധിക്കുന്ന സ്ഥലമാണ് രാമേശ്വരം. ജ്യോതിർലിംഗ സ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് ഈ ക്ഷേത്രം.
കത്ര
ത്രികൂട പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണോ മാതാവിന്റെ വസതിയാണിത്. ജമ്മുവിലാലാണ് ഇവിടമുള്ളത്.
പ്രയാഗ്രാജ്
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ഇവിടം ഹിന്ദുമതത്തിലെ പുണ്യസ്ഥാനങ്ങളില്‍ ഒന്നാണ്. തീർത്ഥരാജ് എന്നാണ് പൗരാണിക ഗ്രന്ഥങ്ങളില്‍ പ്രയാഗ്രാജിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഋഷികേശ്
യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവയുൾപ്പെടെയുള്ള ഹിന്ദു ചാർ ധാം യാത്രയുടെ തുടക്കമാണ് ഇവിടം.
ഹരിദ്വാര്‍
ദൈവത്തിന്റെ കവാടമായ ഹരിദ്വാർ, സ്വർഗ്ഗീയ ഗംഗയുടെ വലത് കരയിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ത്ഥാടന സ്ഥാനമായ ഇവിടം കുംഭമേള നടക്കുന്ന സ്ഥലം കൂടിയാണ്.