ഗൂഗിള്‍ മാപ് ഇത്രയും പൊളിയാണോ... അറിയാം കിടിലന്‍ ഫീച്ചറുകള്‍..
ടോള്‍ നിരക്ക് മുതല്‍ വായുവിന്‍റെ ഗുണനിലവാരം വരെ. ഗൂഗിള്‍ മാപ്സിലെ അറിഞ്ഞിരിക്കേണ്ട പ്രത്യേകതകള്‍
Elizabath Joseph
വഴിയിലിറങ്ങിയാല്‍ പിന്നെ എല്ലാം ഗൂഗിള്‍ മാപ്പിന്റെ കൈയ്യിലാണ്. അത്രയധികം ഇന്ന് ആളുകള്‍ ഗൂഗിള്‍ മാപ്പിനെ യാത്രകളില്‍ ആശ്രയിക്കുന്നു. ഗൂഗിള്‍ മാപ്സിന്‍റെ ഏറ്റവും സഹായകമായ ചില ഫീച്ചറുകള്‍ പരിചയപ്പെടാം
ടോള്‍ നിരക്ക് അറിയാം
വഴിയിലെ ടോള്‍ ഗേറ്റ് മാത്രമല്ല, ടോള്‍ നിരക്കും ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും. ഇതുനോക്കി ടോൾ ഗേറ്റുകളുള്ള റൂട്ട് ഒഴിവാക്കി വേറെ റൂട്ടുകള്‍ തിരഞ്ഞെടുക്കാം
വായുവിന്‍റെ ഗുണനിലവാരം
ഗൂഗിള്‍ മാപ്സ് ആപ്പില്‍ വലതുവശത്തുള്ള ലെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് അതില്‍ എയര്‍ ക്വാളിറ്റി ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഓരോ പ്രദേശത്തെയും വായുവിന്റെ ഗുണനിലവാരം മനസ്സിലാക്കാം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡുമായിചേര്‍ന്നാണിത്.
ട്രാഫിക് അപ്ഡേറ്റ്
ഗൂഗിള്‍ മാപ്പ് വഴി പ്രദേശത്തെ ലൈവ് ട്രാഫിക് അപ്ഡേറ്റ്സ് അറിയാം.
സ്ട്രീറ്റ് വ്യൂ ലോകമെമ്പാടുമുള്ള തെരുവുകളുടെ 360 ഡിഗ്രി കാഴ്ച നൽകുന്നു. ഇന്ത്യയിലും ഇത് ലഭ്യമാണ്. ആദ്യ ഘട്ടത്തില്‍ പത്ത് നഗരങ്ങളിലാണ് സേവനം ലഭിക്കുക.
ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂ ഗൂഗിൾ
ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ, നാസിക്, വഡോദര, അഹമ്മദ്‌നഗർ, അമൃത്സര്‍ എന്നീ പത്ത് നഗരങ്ങളിലാണ് ഇന്ത്യയില്‍ ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂ സേവനം ആദ്യഘട്ടത്തില്‍ ലഭിക്കുക.
ഗൂഗിൾ മാപ്‌സ് ലൈവ് ട്രാഫിക്ക് ക്യാമറകൾ ചില പ്രദേശങ്ങളിലെ നിലവിലെ ട്രാഫിക് എങ്ങനെയാണെന്നു കാണുവാന്‍ അനുവദിക്കുന്നു.
തത്സമയ ട്രാഫിക്ക് ക്യാമറകൾ
ലൊക്കേഷന്‍ സേവ് ചെയ്യാം
നിങ്ങളുടെ പ്രിയപ്പെട്ട ലൊക്കേഷനുകൾ പിന്നീട് എളുപ്പത്തിൽ കണ്ടെത്തുന്നതിന് ഗൂഗിള്‍ മാപ്‌സിൽ സേവ് ചെയ്യാം.
ഓഫ്ലൈന്‍ മാപ്പ്
ഓഫ്‌ലൈൻ ഉപയോഗത്തിനായി മാപ്പുകൾ സേവ് ചെയ്ത് സൂക്ഷിക്കുവാന്‍ കഴിയും
ഇൻഡോർ മാപ്‌സ്
എയർപോർട്ടുകൾ, മാളുകൾ, സ്റ്റേഡിയങ്ങൾ പോലുള്ള ലൊക്കേഷനുകളുടെ ഇൻഡോർ മാപ്പുകൾ കാണാൻ ഇത് സഹായിക്കുന്നു. തിരഞ്ഞെടുത്ത ഇടങ്ങളില്‍ മാത്രേ ഇത് ലഭ്യമാവുകയുള്ളൂ
ലൊക്കേഷന്‍ പങ്കുവയ്ക്കല്‍
നിങ്ങളുടെ ലൊക്കേഷൻ മറ്റുള്ളവരുമായി പങ്കിടുവാനും ലൈഫ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുവാനും അനുവദിക്കുന്ന ഫീച്ചര്‍ ഗൂഗീള് മാപ്പിലുണ്ട്.
നടത്തം, ബൈക്കിംഗ്, ഡ്രൈവിംഗ്, അല്ലെങ്കിൽ പൊതുഗതാഗതം എന്നിവയ്ക്ക് ഗൂഗിള്‍ മാപ്‌സ് കൃത്യമായ ദിശകൾ നൽകുന്നു.
ദിശകള്‍ നല്കുന്നു
നഗരങ്ങളിലെ പൊതുഗതാഗത ഓപ്‌ഷനുകളും സമയവും ഷെഡ്യൂളുമെല്ലാം കാണുവാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു
പൊതുഗതാഗത സമയം കാണാം
യാത്രകള്‍ ഈസി... ഫോണില്‍ കരുതാം ഈ അഞ്ച് ഗൂഗിള്‍ ടൂളുകള്‍