എത്ര സമ്പത്തുണ്ടായിട്ടെന്താ? സ്വന്തമായി വിമാനത്താവളമില്ലല്ലോ!!
സ്വന്തമായി വിമാനത്താവളമില്ലാത്ത ലോകരാജ്യങ്ങളെ പരിചയപ്പെടാം
Elizabath Joseph
ലോകത്തില്‍ അഞ്ച് രാജ്യങ്ങള്‍ക്കാണ് സ്വന്തമായി വിമാനത്താവളമില്ലാത്തത്. ഈ രാജ്യങ്ങളുടെ സ്ഥലപരിമിതിയും പിന്നെ ഭൂപ്രകൃതിയുമാണ് ഇതിനു കാരണം
വത്തിക്കാന്‍ സിറ്റി
ലോകത്തിലേറ്റവും അധികം വിനോദ സഞ്ചാരികളും തീര്‍ഥാടകരും എത്തിച്ചേരുന്ന വത്തിക്കാന്‍ സിറ്റിക്ക് സ്വന്തമായി വിമാനത്താവളമില്ല. ഇറ്റലിക്കുള്ളിവെ പരമാധികാര രാജ്യമാണിത്.
ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ വത്തിക്കാനില്‍ എത്തുവാന്‍ തൊട്ടടുത്തുള്ള ഇറ്റലിയിലെ റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി ഫ്യൂമിസിനോ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്നും വത്തിക്കാന്‍ സിറ്റിയിലേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്.
മൊണാക്കോ
ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ മൊണാക്കോയ്ക്കും സ്വന്തമായി വിമാനത്താവളമില്ല.
രണ്ട് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്ത് എത്തിച്ചേരുവാന്‍ റെയിലും റോഡും ഉണ്ട്. ഫ്രാന്‍സിലെ നൈസ് കോട്ടെ ഡിയാസുര്‍ വിമാനത്താവളമാണ് ഇതിനു ഏറ്റവും അടുത്തുള്ളത്.
സാന്‍ മാരിനോ
ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ, പൂര്‍ണ്ണമായും ഇറ്റലിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സാന്‍ മാരിനോക്കും സ്വന്തം വിമാനത്താവളമില്ല.
സാന്‍ മാരിനോയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റിമിനി എന്ന ഇറ്റാലിയന്‍ മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവുമടുത്തുള്ള വിമാനത്താവളം ഉള്ളത്. ബൊലോഗ്നാ, ഫ്ലോറന്‍സ്, പിസാ, വെനീസ് തുടങ്ങിയ വിമാനത്താവളങ്ങളും സാന്‍ മാരിനോയ്ക്ക് അടുത്താണ്
ആന്‍ഡോറ
ആന്‍ഡോറയുടെ കുന്നുകളും മലകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടെ വിമാനത്താവളം വരുന്നതിന് തടസ്സമായി നില്‍ക്കുന്നത്.
സ്പെയിനിന്‍റെയും ഫ്രാന്‍സിന്‍റെയും അതിര്‍ത്തിയിലായ സ്ഥിതി ചെയ്യുന്ന ആന്‍ഡോറയ്ക്കു ചുറ്റും ഈ രണ്ടു രാജ്യങ്ങളിലേയും അഞ്ച് എയര്‍പോര്‍ട്ടുകളുണ്ട്.
ലിക്റ്റൻസ്റ്റൈൻ
സ്വിറ്റ്സര്‍ലന്‍ഡും ഓസ്ട്രിയയുമായി അതിര്‍ത്തി പങ്കിടുന്ന
ലിക്റ്റൻസ്റ്റൈനും സ്വന്തമായി വിമാനത്താവളമില്ല. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണിത്.
സ്വിറ്റ്സർലൻഡിലെ സെന്‍റ് ഗാലെന്‍ ആള്‍ട്ടെര്‍ഹെയ്ന്‍ വിമാനത്താവളമാണ് ലിക്റ്റൻസ്റ്റൈന് ഏറ്റവും അടുത്തതെങ്കിലുംഅകലെയുള്ള സൂറിച്ച് വിമാനത്താവളമാണ് പ്രദേശവാസികള്‍ കൂടുതലും ഉപയോഗിക്കുന്നത്.