Tap to Read ➤

യാത്രകളില്‍ സ്ഥിരം സംഭവിക്കുന്ന അബദ്ധങ്ങള്‍

എത്ര ശ്രദ്ധിച്ചുവെങ്കിലും യാത്രകളില്‍ അവസാന നിമിഷം സംഭവിക്കുവാന്‍ സാധ്യതയുള്ള അബദ്ധങ്ങള്‍
Elizabath Joseph
വാട്ടര്‍ ബോട്ടില്‍ മറക്കുന്നത്.. ഇത് യാത്രയുടെ ചിലവ് കൂട്ടുക മാത്രമല്ല, പ്രകൃതിക്കും ദോഷം ചെയ്യും
തെറ്റായ ബാക്ക്പാക്ക്..ഓരോ യാത്രയ്ക്കും യോജിച്ചതരം ബാഗുകളുണ്ട്. അത് നിങ്ങളുടെ യാത്രയെ അനായാസമാക്കുന്നു
സ്വെറ്റ്ഷര്‍ട്ട് അല്ലെങ്കില്‍ സ്വെറ്റര്‍ മറന്നുപോകുന്നത്.. കാലാവസ്ഥ ഏതാണെങ്കിലും തണുപ്പ് പലരീതിയില്‍ നമ്മെ ബുദ്ധിമുട്ടിപ്പിക്കും. അതൊഴിവാക്കുവാന്‍ സ്വെറ്റര്‍ കരുതാം
സാധനങ്ങള്‍ പാക്ക് ചെയ്യുമ്പോള്‍ മറക്കുന്നത്.. യാത്രയില്‍ ആവശ്യമായ സാധനങ്ങളുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ച് പാക്ക് ചെയ്താല്‍ ഇതൊഴിവാക്കാം
തെറ്റായ ഷൂ..ഓരോ യാത്രയ്ക്കും യോജിച്ചതരം ഷൂ ഉണ്ട്. അത് നിങ്ങളുടെ യാത്രയെ അനായാസമാക്കുന്നു
ഓവര്‍ പാക്കിങ്.. യാത്രയ്ക്ക് അത്യാവശ്യം വേണ്ട കാര്യങ്ങള്‍ മാത്രമെടുക്കുക.
പണമായി കരുതാം.. എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ പേയ്മെന്‍റ് ശരിയാവണമെന്നില്ല.
കൃത്യമായ പ്ലാനിങ് ഇല്ലാത്തത്.. പ്ലാനില്ലാതെ പോകുന്നത് നല്ലതാണെങ്കിലും പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ വിട്ടുപോവുകയും ചിലവ് അമിതമായി വര്‍ധിക്കുകയും ചെയ്തേക്കാം
മരുന്നുകള്‍ മറക്കുന്നത്... രോഗങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവര്‍ അതും ഒപ്പം ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും മറക്കാതെ എടുക്കുക.
നീണ്ട യാത്രകളിലെയും ഒറ്റയ്ക്കുള്ള യാത്രകളിലെയും വിരസത മാറ്റുവാന്‍ എന്തുചെയ്യാമെന്നു നോക്കാം...
യാത്രകള്‍ രസകരമാക്കാം