ലോകരക്ഷയ്ക്കായി യേശു ക്രിസ്തു കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചതിന്‍റെ ഓർമ്മയാണ് ദുഖവെള്ളി.
മനുഷ്യകുലത്തിന്‍റെ പാപപരിഹാരത്തിനായി മനുഷ്യപുത്രൻ മൂന്നാണികളാൽ കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു എന്നാണ് വിശ്വാസം.
ഈ സഹനത്തിന്‍റെ ഓർമ്മയെ ദുഃഖ വെളളി എന്നാണ് വിളിക്കുന്നത്.
ഇതേ അർത്ഥത്തിൽ സോറോഫുള്‍ ഫ്രൈഡേ എന്നാണ് ജർമനിയിൽ ഈ ദിവസം അറിയപ്പെടുന്ന്.
എന്നാൽ ഇംഗ്ലീഷിൽ ഈ ദിനം ഗുഡ് ഫ്രൈഡേ ആണ്.
യേശുവിന്റെ സഹനങ്ങൾ മനുഷ്യന് നിത്യരക്ഷയും മോക്ഷവും നല്കുന്നു എന്ന നല്ലകാര്യത്തിലേക്ക് നയിച്ചതിനാലാണ് ഗുഡ് ഫ്രൈഡേ എന്നുപയോഗിക്കുന്നതത്രെ.
എന്നാൽ ദൈവത്തിന്റെ ദിനം എന്ന അർത്ഥത്തിൽ പാശ്ചാത്യ രാജ്യങ്ങളിലെ God's Friday ഗുഡ് ഫ്രൈഡേ ആയി മാറിയതാണെന്നും പറയപ്പെടുന്നു.