Elizabeth Joseph       Apr 09, 2023

ഏതൊരു ദുഖവെള്ളിക്കും ഉണ്ട് പ്രത്യാശയുടെ ഈസ്റ്റർ, വിശേഷങ്ങൾ

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പുനരുത്ഥാനത്തിന്‍റെയും ജീവന്‍റെയും ആഘോഷമാണ് ഈസ്റ്റർ

കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ചതിന്‍റെ മൂന്നാം നാൾ, പ്രത്യാശ പങ്കുവെച്ച്, ക്രിസ്തു ഉയർത്തെഴുന്നേറ്റ ദിവസമാണിത്.

ഏതൊരു ദുഖവെള്ളിക്കും പുനരുത്ഥാനവും പ്രതീക്ഷയും ഉണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ഈസ്റ്ററും. 

ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതൽ കൂടിയാണ് ക്രിസ്തുവിന്‍റെ മരണവും മൂന്നാം നാളുള്ള ഉത്ഥാനവും.

ഉയിർപ്പ് പെരുന്നാൾ എന്നും ഈസ്റ്റർ അറിയപ്പെടുന്നു. 

ഗ്രിഗോറിയന്‍ കലണ്ടർ അനുസരിച്ചാണ് മിക്ക സഭകളും ഈസ്റ്റർ കണക്കാക്കുന്നത്.

ഗ്രിഗോറിയന്‍ കലണ്ടർ അനുസരിച്ചാണ് മിക്ക സഭകളും ഈസ്റ്റർ കണക്കാക്കുന്നത്. ജൂലിയൻ കലണ്ടർ അനുസരിച്ച് ഈസ്റ്റർ ആഘോഷിക്കുന്ന സഭകളും ലോകത്തിലുണ്ട്

ഓശാന ഞായറാഴ്ച തുടങ്ങി പെസഹാ വ്യാഴവും ദുഖവെള്ളിയും ശനിയും കഴിഞ്ഞ് വരുന്ന ഈസ്റ്റര്‍  പീഡാനുഭവ വാരം വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്.