Tap to Read ➤

ലോക മഴവില്‍ തലസ്ഥാനമായി ഹവായ്

മനോഹരമായ മഴവില്‍ കാഴ്ചകള്‍ ഒരുക്കുന്ന ഹവായി
Elizabath Joseph
ഹവായി
ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട കേന്ദ്രമായി അറിയപ്പെടുന്ന ഹവായ് അമേരിക്കയില്‍ ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ്.
വെക്കേഷന്‍
ഏറ്റവുമധികം അമേരിക്കക്കാര്‍ തേ‌ടിയെത്തുന്ന വെക്കേഷന്‍ കേന്ദ്രമായ ഹവായി അതിശയിപ്പിക്കുന്ന കാഴ്ചകള്‍ നിറഞ്ഞ നാടു കൂടിയാണ്
ലോകമഴവില്‍ തലസ്ഥാനം
ലോകത്തിലെ ഏറ്റവും മനോഹരവും വ്യക്തവുമായി മഴവില്‍ കാണുവാന്‍ സാധിക്കുന്ന ഇടമായാണ് ഹവായിലെ വിശേഷിപ്പിക്കുന്നത്.
പഠനം
മാനോയിലെ ഹവായി സര്‍വ്വകലാശാലയിലെ അന്തരീക്ഷ പഠന ശാസ്ത്രജ്ഞരാണ് ഈ വിശേഷണം ഹവായിക്ക് നല്കിയിരിക്കുന്നത്.
സമുദ്രത്തിലെ ഹവായിയുടെ സ്ഥാനവും ഇവി‌ടുത്തെ കാലാവസ്ഥയും പരിസ്ഥിതിയും തെളിമയാര്‍ന്ന അന്തരീക്ഷവും ആണ് ഇത്രയും ഭംഗിയിലും വ്യക്തതയിലും മഴവില്‍ കാണുവാന്‍ അനുവദിക്കുന്നത്.
ഇടയ്ക്കിടെയുള്ള മഴവില്ലുകൾ പ്രത്യക്ഷമാകുന്നതിലെ മറ്റൊരു നിർണായക ഘടകം ഹവായിയിലെ പർ‌വ്വതങ്ങളാണ്, ഇത് കാറ്റിന്റെ ഒഴുക്ക് മുകളിലേക്ക് ഉയർത്തുകയും മേഘങ്ങൾ രൂപപ്പെടുകയും മഴ ഉൽ‌പാദിപ്പിക്കുകയും ചെയ്യുന്നു.
ഹവായിയൻ ദ്വീപുകൾ പ്രധാന കരയില്‍ നിന്നും വളരെ വിദൂരത്താണ് സ്ഥിതിചെയ്യുന്നത്, ഇവിടത്തെ വായു വളരെ ശുദ്ധവും മലിനീകരണരഹിതവുമാണ്. ഇത് നിറങ്ങളുടെ പൂർണ്ണ വര്‍ണ്ണരാജിയുള്ള നിരവധി ശോഭയുള്ള മഴവില്ലുകൾക്ക് കാരണമാകുന്നു.
മഴവില്ല് കാണാൻ
പരന്ന നിലത്ത് ഒരു മഴവില്ല് കാണാൻ സൂര്യൻ ചക്രവാളത്തിന്റെ 40 ഡിഗ്രിയിൽ ആയിരിക്കണം.
ഹവായിയുടെ സംസ്കാരവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് മഴവില്ല്, പലപ്പോഴും അവരുടെ കലാരൂപങ്ങളിലും ഭാഷയിലും മഴവില്ലിനെ പ്രത്യേകമായിത്തന്നെ പരാമർശിക്കുന്നു.
മൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെ
ഊട്ടി യാത്ര