Tap to Read ➤

ഇന്‍സ്റ്റഗ്രാമില്‍ താരമായി കേരളം

ഇന്‍സ്റ്റഗ്രാം റീല്‍സിലും ഫോട്ടോയിലും എല്ലാം നിറഞ്ഞു നിന്നു കൊതിപ്പിക്കുന്ന കേരളത്തിലെ ഇടങ്ങളെ പരിചയപ്പെടാം
Elizabath Joseph
ഇന്‍സ്റ്റയില്‍ ഏറ്റവും ആരാധകരുള്ള കേരളത്തിലെ ഇടമാണ് മൂന്നാര്‍. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലെ റോഡിലൂടെയുള്ള യാത്രയും ഇരുവശത്തു നിന്നും വന്ന് കോടമഞ്ഞു വന്നു മൂടുന്നതും വഴിയരികിലെ വെള്ളച്ചാട്ടങ്ങളും എല്ലാം കാഴ്ചകളില്‍ മാറിമാറി വരും.
മൂന്നാര്‍
മൂന്നാര്‍
ആലപ്പുഴയെയും ബീച്ച് കാഴ്ചകളെയും ഒഴിവാക്കിയുള്ള ചിത്രങ്ങള്‍ എവിടെയും കാണുവാനില്ല. കെട്ടുവള്ളവും നാടന്‍ഭക്ഷണും ചൂണ്ടയിടലുമെല്ലാം വീഡിയോകളില്‍ കാണാം
ആലപ്പുഴ
കേരളത്തിന്‍റെ നെതര്‍ലന്‍ഡ്സ് എന്നു വിളിക്കപ്പെടുന്ന കുമരകം സമുദ്രനിരപ്പിനും താഴെയാണുള്ളത്. യാത്രകളില്‍ വ്യത്യസ്തത തേടുന്നവരാണ് ഇവിടെയെത്തുന്നത്.
കുമരകം
ഇന്‍സ്റ്റാ റീല്‍സിലെ മറ്റൊരു താരം വര്‍ക്കലയാണ്. ക്ലിഫും ബീച്ചും സൂര്യാസ്തമയവും സര്‍ഫിങ്ങും എല്ലാമായി ഈ യാത്ര ആളുകള്‍ ആഘോഷിക്കുന്നു.
വര്‍ക്കല
കനാലുകളിലൂടെ പ്രകൃതിയെ അറിഞ്ഞുള്ള യാത്രയാണ് മണ്‍റോ തുരുത്ത് വാഗ്ദാനം ചെയ്യുന്നത്. സൂര്യോദയവും കനാല്‍യാത്രയും തുരുത്തിന്റെ കാഴ്ചകളും ഇവിടെ ആസ്വദിക്കാം.
മണ്‍റോ തുരുത്ത്
ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പമാണ് കൊല്ലം ചടയമംഗലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ജഡായുപ്പാറ. നിരവധി സാഹസിക പ്രവര്‍ത്തനങ്ങള്‍ ഇവിടം വാഗ്ദാനം ചെയ്യുന്നുണ്ട്.
ജഡായു
സൂചിപ്പാറയും ബാണാസുരസാഗര്‍ അണക്കെട്ടും പൂക്കോടും എടയ്ക്കല്‍ ഗുഹയും എല്ലാം ഇവിടുത്തെ കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കോടമഞ്ഞും കാപ്പി പൂത്തുനില്‍ക്കുന്നതുമാണ് ഇപ്പോഴത്തെ ആകര്‍ഷണം.
വയനാട്
കക്കയം ഡാമിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന കരിയാത്തുംപാറ കോഴിക്കോടിന്‍റെ ഊട്ടി എന്നാണ് വിളിക്കപ്പെടുന്നത്. കക്കയം മലനിരകളും പ്രകൃതിഭംഗിയും പുല്‍മേടിന്റെ കാഴ്ചകളും ഇവിടെ കാണാനുണ്ട്.
കരിയാത്തുംപാറ
പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്
Read More About Gangtok Here