Tap to Read ➤

നിഴല്‍ നിലത്തു വീഴാത്ത അത്ഭുത ക്ഷേത്രം

കല്ലിലോട് കല്ല് ചേര്‍ത്ത് കല്ലില്‍ മാത്രം കെട്ടിയുണ്ടാക്കിയ അപൂര്‍വ്വ നിര്‍മ്മിതിയായ തഞ്ചാവൂര്‍ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം
Elizabath Joseph
പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏക സൃഷ്ടിയെന്ന വിശേഷണവും തഞ്ചാവൂര്‍ ബൃഹദീശ്വരക്ഷേത്രത്തിനുണ്ട്
രാജരാജ ചോള ഒന്നാമന്‍ എന്നറിയപ്പെട്ടിരുന്ന അരുള്‍മൊഴിവര്‍മ്മന്‍ ആണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്
തിരുവുടയാർ കോവിലെന്നും പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നുമെല്ലാം ക്ഷേത്രം അറിയപ്പെട്ടിട്ടുണ്ട്
എ.ഡി. 985-ൽ നിര്‍മ്മാണം ആരംഭിച്ച് എഡി 1013 ല്‍ ആണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ ചില ചരിത്ര രേഖകളില്‍ 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി എന്നും പറയുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരവും ഈ ക്ഷേത്രത്തിനാണ്. 66 മീറ്റര്‍ അഥവാ 216 അടിയാണ് ഇതിന്‍റെ ഉയരം.
80 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലിലാണ് ക്ഷേത്ര മകുടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച്‌ നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം.
8 വര്‍ഷമെ‌ടുത്താണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു ദിവസം മാത്രം ഏകദേശം 50 ടണ്‍ കരിങ്കല്ലില്‍ കൊത്തുപണികളും മറ്റും നടത്തിയിരുന്നുവത്രെ.
ക്ഷേത്ര നിര്‍മ്മാണത്തിനായി ആകെ 1.3 ലക്ഷം ടൺ കരിങ്കല്ല് ആണ് ഉപയോഗിച്ചിരിക്കുന്നത്
13 അടി അഥവാ 8.7 മീറ്റര്‍ ഉയരമുണ്ട് ഇവിടുത്തെ ശിവലിംഗത്തിന്. ഒറ്റക്കല്ലിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്.
ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച നന്ദി, മഹാനന്ദി എന്നാണ് അറിയപ്പെടുന്നത്. 12 അടി ഉയരവും 20 അടി നീളവും ഇതിനുണ്ട്. ഏകദേശം 25 ടണ്ണോളം ഭാരവും ഇതിനുണ്ട്.‌
ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം ഇവിടെയുണ്ട്
1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!
ബൃഹദീശ്വരക്ഷേത്രം