Tap to Read ➤

ഐസ്ലന്‍ഡ് എന്ന ഭൂമിയിലെ സ്വര്‍ഗ്ഗം

മഞ്ഞുപെയ്യുമ്പോഴും ഐസ്ക്രീം വാങ്ങുന്ന നാട്ടുകാരുള്ള ഐസ്ലന്‍ഡിനെക്കുറിച്ച് വായിക്കാം
Elizabath Joseph
ഭൂമിയിൽ മനുഷ്യർ താമസമാക്കിയ അവസാന സ്ഥലങ്ങളിൽ ഒന്നാണിത്
റെയ്ക്ജാവിക് ആണ് ഐസ്ലന്‍ഡിന്‍റെ തലസ്ഥാനം. ഐസ്ലാൻഡിക് ജനസംഖ്യയുടെ പകുതിയിലധികവും ഇവിടെയാണ് വസിക്കുന്നത്
ഇപ്പോഴും നിലനില്ക്കുന്ന, ലോകത്തിലെ ഏറ്റവും പഴയ പാര്‍ലമെന്‍റുള്ള രാജ്യവും ഐസ്ലാന്‍ഡ് ആണ്.
ഐസ്ലാൻഡിലെ മിക്കവാറും വൈദ്യുതിയും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും നീണ്ട ജോലിസമയമുള്ള രാജ്യമാണ് ഐസ്ലാന്‍ഡ്. ശരാശരി 45 മണിക്കൂറാണ് ഓരോ ഐസ്ലന്‍ഡ്കാരനും ആഴ്ചയില്‍ പണിയെടുക്കുന്ന സമയം.
ഐസ്ലാൻഡ് രാജ്യത്തിന്റെ 11% ഹിമാനികളാൽ മൂടപ്പെട്ടതായി പഠനങ്ങൾ പറയുന്നു.
പത്തില്‍ ഒരു ഐസ്ലന്‍ഡുകാരനും അവരുടെ ജീവിതത്തില്‍ കുറ‍ഞ്ഞത് ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിക്കുമത്രെ!
കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ പോലും, ഐസ്ക്രീമിനായി ആളുകൾ ക്യൂ നിൽക്കുന്നത് നിങ്ങൾക്ക് ഇവിടെ കാണാം.
ലോകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് ഇവിടുത്തേത്. ഒരു പതിറ്റാണ്ടിലേറെയായി, ഇത് എല്ലായ്പ്പോഴും ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്
നാറ്റോയില്‍ സൈന്യത്തെ നിലനിർത്താത്ത ഏക രാജ്യമാണ് ഐസ്ലാൻഡ്
പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!
ഐസ്ലന്‍ഡ് വിശേഷങ്ങള്‍