ഓരോ നിമിഷവും ആഘോഷിക്കുന്ന ജീവിതം! ചില്‍ ചെയ്യാന്‍ ഷില്ലോങ്!
കിഴക്കിന്റ സ്കോട്ലാന്‍ഡ് എന്നറിയപ്പെടുന്ന ഷില്ലോങ്ങിനെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും
Elizabath Joseph
ആറുഭാഷകളുടെ നാട് എന്നാണ് ഷില്ലോങ് അറിയപ്പെടുന്നത്. ഇവിടെവരെ യാത്ര ചെയ്ത് വരുന്നവരെ നിരാശരാക്കാത്ത തരത്തിലുള്ള കാഴ്ചകളും അനുഭവങ്ങളും ആണ് ഷില്ലോങ് നല്കുന്നത്
ഭൂമിശാസ്ത്രപരമായി സ്കോട്ലന്‍ഡുമായി വളരെ അടുത്ത സാമ്യം ഷില്ലോങ്ങിനു കാണാം. കുന്നുകളുടെ രൂപഘടന മുതല്‍ വളഞ്ഞുപുളഞ്ഞ റോഡുകള്‍ വരെ ഇതിനുദാഹരണമാണ്. മൗലിനോംഗ്, ചിറാപുഞ്ചി, ഷില്ലോംഗ് ബൈപാസ് തുടങ്ങിയ വഴികള്‍ സ്കോട്ലന്‍ഡ് കാഴ്ചകളോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചതും വലിയതുമായ ഗോൾഫ് കോഴ്സ് ഷില്ലോങ്ങില്‍ കാണാം. ഗ്ലെൻ ഈഗിൾ ഓഫ് ദ ഈസ്റ്റ് എന്നാണ് ഈ കോഴ്സിന്റെ പേര്.
കൂടുതലായും റോഡ‍് ട്രിപ്പേഴ്സും ബൈക്കേഴ്സുമാണ് ഷില്ലോങ്ങില്‍ എത്തുന്നത് റോഡ് മാര്‍ഗ്ഗം എല്ലാ ഇടങ്ങളും സന്ദര്‍ശിക്കുവാന്‍ സാധിക്കും എന്നതും മികച്ച നിലവാരത്തിലുള്ള റോഡുകളുടെ സാന്നിധ്യവും കൂടുതല്‍ ആളുകളെയും ഇങ്ങനെ യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു.
മൗജിംബുയിൻ ഗുഹകള്‍
ഷില്ലോങ്ങില്‍ ഈ ഗുഹകൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മൗജിംബുയിൻ ഗുഹകള്‍.
ഇന്ത്യയുടെ വിസിലിങ് വില്ലേജ് എന്നാണ് ഇവിടുത്തെ കോങ്തോങ് അറിയപ്പെടുന്നത്. ഓരോ ആളുകള്‍ക്കും സ്വന്തമായി ഓരോ ഈണങ്ങളുണ്ട്. ഒരിക്കലും ഒരാളുടെ ഈണം മറ്റൊരാള്‍ക്കു കാണില്ല.
സംഗീതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന ജീവിതമാണ് ഇവരുടേത്. ഷില്ലോങ്ങിലെ പത്തില്‍ ഏഴ് ആളുകള്‍ക്കും വളരെ മനോഹരമായി ഗിത്താര്‍ വായിക്കുവാന്‍ അറിയാമത്രെ!
ഉറങ്ങുവാന്‍ പോലും സമയമില്ലാതെ ഓരോ നിമിഷവും ആഘോഷിക്കുന്ന ജനതയാണ് ഷില്ലോങ്ങുകാര്‍. ജീവിതത്തെ വളരെ രസകരമായി കണ്ട് അതില്‍ ആഘോഷങ്ങള്‍ നിറച്ച് ജീവിക്കുന്ന ഈ നാട് റോക്ക് ക്യാപിറ്റല്‍ ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്
മൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെ