യൂറോപ്പിലെ മനോഹരമായ രാജ്യങ്ങളിലൊന്നായ യുക്രെയിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
Elizabath Joseph
യുക്രെയ്ന്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമാണ്. 603,628 ച.കി.മീ ആണ് രാജ്യത്തിന്‍റെ ആകെ വിസ്തതി. യുകെയുടെ ഏകദേശം മൂന്നിരട്ടി വലിപ്പമുണ്ട് ഇതിന്. രണ്ടാമത്തെ വലിയ രാജ്യമായ ഫ്രാൻസിനെക്കാള്‍ 50,000 ചതുരശ്ര കി.മീ. അധികമുണ്ട് യുക്രെയ്ന്.
കീവിലെ സെന്റ്-സോഫിയ കത്തീഡ്രലും ലിവിലെ ചരിത്ര കേന്ദ്രമായ ചെർനിവറ്റ്സി യൂണിവേഴ്സിറ്റിയും കാർപാത്തിയൻസിലെ അതുല്യമായ തടി പള്ളികളും അവയെ ചുറ്റിപ്പറ്റിയുള്ള ബീച്ച് വനങ്ങളും ഉള്‍പ്പെടെ ഏഴ് ഏഴ് യുനെസ്കോ ലോക പൈതൃക സൈറ്റുകൾ ഇവിടെയുണ്ട്.
വിദ്യാഭ്യാസമുള്ള ജനസംഖ്യയുടെ കാര്യത്തിൽ ഉക്രെയ്ൻ ലോകത്ത് നാലാം സ്ഥാനത്താണുള്ളത്. 15 വയസും അതിൽ കൂടുതലുമുള്ള ഉക്രേനിയക്കാരിൽ 99.4% പേർക്കും എഴുതാനും വായിക്കാനും അറിയാം.
റഷ്യൻ, ഉക്രേനിയൻ ഭാഷകൾ ആണ് ഇവിടുത്തെ പ്രധാന ഭാഷകള്‍. ഇംഗ്ലീഷ് ഇവിടെ പൊതുവെ സംസാരിക്കാറില്ല.
ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ യുക്രെയ്നിലാണ് സ്ഥിതി ചെയ്യുന്നത്. ആഴ്സനൽന, കൈവിലെ സ്വിയാതോഷിൻസ്കോ-ബ്രോവാർസ്ക ട്രെയിൻ ലൈനിനൊപ്പം, ഭൂമിയിൽ നിന്ന് 105.5 മീറ്റർ താഴെയുള്ള ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനാണ്
യൂറോപ്പിലെ ഏറ്റവും ചിലവ് കുറഞ്ഞ യാത്ര നഗരം എന്ന വിശേഷണവും യുക്രെയ്നുണ്ട്. എല്ലാ മാർഗ്ഗങ്ങളും വളരെ ചിലവ് കുറഞ്ഞതാണിവിടെ.
ഫോട്ടോഗ്രാഫുകളിലൂടെ പ്രസിദ്ധമായ ടണല്‍ ഓഫ് ലവ് സ്ഥിതി ചെയ്യുന്നത് യുക്രെയ്നിലാണ്. ഉക്രെയ്നിലെ ക്ലെവാനിനടുത്തുള്ള ഒരു വ്യാവസായിക റെയിൽവേയുടെ ഭാഗമാണ് ടണൽ ഓഫ് ലവ്.
'യൂറോപ്പിന്റെ ബ്രെഡ്ബാസ്കറ്റ്' എന്നാണ് യുക്രെയ്ന്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദകരിൽ ഒന്ന് യുക്രെയ്ൻ ആണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യകാന്തി വിത്ത് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യുക്രെയ്ന്‍.
ചരിത്രത്തിലെ ചില പ്രേതനഗരങ്ങള്‍ ഇന്നും യുക്രെയ്നില്‍ കാണാം. അതിലൊന്ന് ലോകത്തിലെ ഏറ്റവും മോശം ആണവ നിലയ ദുരന്തത്തിന്റെ സ്ഥലമായ ചെർണോബിൽ ആണ്
2061 മീറ്റർ ഉയരമുള്ള ഹോവർല പർവ്വതം ഉക്രെയ്നിലെ ഏറ്റവും ഉയരമുള്ള പർവതമാണ്. കാർപാത്തിയൻ മലനിരകളുടെ ഭാഗമാണ് ഹോവർല
യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂറോപ്പിലെ വിദ്യാസമ്പന്നരുടെ നാട്