Tap to Read ➤

അന്താരാഷ്ട്ര യോഗാ ദിനം... പരിചയപ്പെ‌ടാം ഈ നാടുകള്‍

യോഗയെക്കുറിച്ച് അറിയുവാനും പഠിക്കുവാനും പറ്റുന്ന ഇന്ത്യയിലെ ഇടങ്ങള്‍
Elizabath Joseph
ലോകത്തിന് ഭാരതത്തിന്റെ സംഭാവനയായ യോഗ മനസ്സിനെയും ശരീരത്തെയും ഒരുപോലെ പുനരുജ്ജീവിപ്പിക്കുന്ന ഒന്നാണ്
യോഗ പരിചയപ്പെടുവാന്‍ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇന്ന്പ്രത്യേക സൗകര്യങ്ങളുണ്ട്. ഇതാ ഇന്ത്യയിൽ യോഗയ്ക്ക് പ്രസിദ്ധമായ അഞ്ച് ഇടങ്ങൾ
പോണ്ടിച്ചേരി
യോഗ പരിശീലിപ്പിക്കുന്ന നിരവധി ഇ‌ടങ്ങള്‍ പോണ്ടിച്ചേരിയിലുണ്ട്. യോഗയുമായി ബന്ധപ്പെട്ട വ്യായമങ്ങൾ, ഡയറ്റ് പ്ലാനുകൾ, ശ്വസന രീതികൾ, തുടങ്ങിയവയെല്ലാം ഇവിടെ നിന്നും പഠിക്കാം.
ഉള്ളിലെ ശാന്തതയെയും ആത്മീയതയെയും കണ്ടെത്തി തിരിച്ചറിഞ്ഞ് ജീവിക്കുവാനുള്ള പാഠങ്ങള്‍ ഇവിടെ അഭ്യസിക്കാം
ഋഷികേശ്
യോഗയുടെ ആസ്ഥാനം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. ഗംഗാ തീരത്ത് ആശ്രമങ്ങളിലിരുന്ന ഇവിടെ യോഗ അഭ്യസിക്കാം
ഗോവ
കടലിന്റെ ശാന്തതയിലിരുന്ന് യോഗയുടെ പാഠങ്ങൾ അഭ്യസിക്കുവാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് ഗോവ.
അഷ്ടാംഗ യോഗയാണ് ഇവിടുത്തെ മിക്കയിടങ്ങളിലും പഠിപ്പിക്കുന്നത്. ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വർക് ഷോപ്പുകളിലും സെഷനുകളിലും പങ്കെടുക്കുവാനും അവസരമുണ്ട്.
ചെന്നൈ
ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ യോഗാ പഠന കേന്ദ്രങ്ങളിലൊന്നാണ് ചെന്നൈ. ആസന ആണ്ടിയപ്പൻ കോളേജ് ഓഫ് യോഗ ആൻഡ് റിസേർച്ച് സെന്‍റർ പോലുള്ള നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്.
മൈസൂർ
ഇന്ത്യയുടെ പുതിയ യോഗാ തലസ്ഥാനമാണ് മൈസൂര്‍. അഷ്ടാംഗ യോഗയ്ക്കാണ് ഇവിടെ പ്രാധാന്യം. യോഗ പരിശീലനത്തിന്റെയും പഠനത്തിന്റെയും കേന്ദ്രമാണ് മൈസൂർ
2022 ലെ യോഗാ ദിനം മൈസൂരിലാണ് ആഘോഷിക്കുന്നത്. ഈ വർഷം എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം ആണ് ആഘോഷിക്കുന്നത്. യോഗയുടെ അമൂല്യമായ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് യോഗാദിനം ആചരിക്കുക വഴി ലക്ഷ്യം വയ്ക്കുന്നത്. "മനുഷ്യത്വത്തിനായുള്ള യോഗ" എന്നതാണ് ഈ വര്‍ഷത്തെ യോഗാ ദിനത്തിന്‍റെ പ്രമേയം
'മനുഷ്യത്വത്തിനായുള്ള യോഗ'-അന്താരാഷ്ട്ര യോഗാ ദിനം 2022 ചരിത്രവും പ്രത്യേകതയും!!
യോഗാ ദിനം 2022