Tap to Read ➤

IRCTC രണ്ടാമത് രാമായാണയാത്ര ഓഗസ്റ്റ് 24 മുതല്‍, അറിയേണ്ടതെല്ലാം

ഭാരത് ഗൗരവ് ട്രെയിനിലെ രണ്ടാമത് രാമായണ സര്‍ക്യൂട്ട് യാത്രയുടെ വിശേഷങ്ങളിലൂടെ
Elizabath Joseph
ഭാരത് ഗൗരവ് ട്രെയിനിലെ രാമായണ സര്‍ക്യൂട്ട് യാത്രയുടെ വിജയത്തെത്തുടര്‍ന്ന് രണ്ടാമതും രാമായണ യാത്ര നടത്തുവാനൊരുങ്ങി ഐആര്‍സിടിസി.
19 രാത്രിയും 20 പകലും നീണ്ടു നില്‍ക്കുന്ന യാത്ര ഓഗസ്റ്റ് 24ന് ഡല്‍ഹിയില്‍ നിന്നും ആരംഭിക്കും
പത്ത് മൂന്നാം എസി ക്ലാസ് കോച്ചുകളിൽ മൊത്തം 600 പേര്‍ക്ക് യാത്രയില്‍ പങ്കെടുക്കാം
ആദ്യ 100 ബുക്കിംഗുകൾക്ക് ഐആര്‍സിടിസി 5% കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
യാത്രയില്‍ മുതിര്‍ന്നവര്‍ക്ക് ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് 94,500/- രൂപയും ഏറ്റവും കുറഞ്ഞത് 73,500/- രൂപയുമാണ്.
ശ്രീരാമന്‍റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇന്ത്യയിലെയും നേപ്പാളിലെ ജാനക്പൂരിലൂടെയും യാത്ര കടന്നുപോകും.
അയോധ്യ, ഭദ്രാചലം, ചിത്രകൂട്, ഹംപി, ജനക്പൂർ, കാഞ്ചീപുരം, നന്ദിഗ്രാം, നാസിക്, പ്രയാഗ്‌രാജ്, രാമേശ്വരം, ശൃംഗവേർപൂർ, സീതാമർഹി, വാരണാസി എന്നിവിടങ്ങള്‍ യാത്രയില്‍ സന്ദര്‍ശിക്കും.
ഡൽഹി സഫ്ദർജംഗ്, തുണ്ട്ല, ഗാസിയാബാദ്, അലിഗഡ്, കാൺപൂർ, ലഖ്നൗ എന്നിവിടങ്ങളാണ് യാത്രയുടെ ബോര്‍ഡിങ് പോയിന്റുകള്‍
വിരംഗന ലക്ഷ്മിഭായി, ആഗ്ര, മഥുര, ഡൽഹി സഫ്ദർജംഗ് എന്നിവിടങ്ങളാണ് യാത്രയുടെ ഡീബോര്‍ഡിങ് പോയിന്റുകള്‍
ക്ഷേത്രദർശനത്തിനും സ്മാരകങ്ങൾ കാണുന്നതിനും കോവിഡ്-19 പൂർണ്ണമായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
ഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാം
രാമായണയാത്ര വിശദമായി വായിക്കാം