Tap to Read ➤

16,600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ആന്‍ഡമാന്‍ ബീച്ച് വെക്കേഷന്‍...!

പൊതുവേ ചിലവേറിയതെന്ന് കരുതപ്പെടുന്ന ആന്‍ഡമാനിലേക്ക് ആകര്‍ഷകമായ ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആര്‍സിടിസി.
Elizabath Joseph
പോക്കറ്റിനിണങ്ങുന്ന അധികച്ചിലവുകളില്ലാത്ത പാക്കേജുകള്‍ ഐആര്‍സിടിസി അവതരിപ്പിക്കാറുണ്ട്. മിതമായ നിരക്കിലുള്ള എയർ, ക്രൂയിസ് പാക്കേജുകളും ഇവര്‍ ലഭ്യമാക്കുന്നു.
ഐആര്‍സിടിസി പാക്കേജ്
ആന്‍ഡമാന്‍ ഹോളിഡേയ്സ്
എക്സോട്ടിക് ആന്‍ഡമാന്‍ ഗോള്‍ഡ് പാക്കേജ് അഞ്ച് ദിവസത്തെ യാത്രയാണ്. പോർട്ട് ബ്ലെയറും ഹാവ്‌ലോക്ക് ദ്വീപുമാണ് ഈ യാത്രയില്‍ സന്ദര്‍ശിക്കുന്ന ഇടങ്ങള്‍.
പോര്‍ട് ബ്ലെയറില്‍ നിന്നും
പോര്‍ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ നിന്നും ഉള്ള പിക്ക്-അപ്പോടുകൂടി യാത്ര ആരംഭിക്കും. സഞ്ചാരികള്‍ സ്വന്തം ചിലവില്‍ പോര്‍ട് ബ്ലെയറില്‍ എത്തിച്ചേരേണ്ടതാണ്. അഞ്ച് പകലും നാല് രാത്രിയുമാണ് പാക്കേജിലെ യാത്ര.
ഒന്നാം ദിവസം
കോർബിൻസ് കോവ് ബീച്ച്, സെല്ലുലാര്‍ ജയില്‍ എന്നിവി‌ടങ്ങള്‍ ആദ്യദിവസം സന്ദര്‍ശിക്കും. അന്ന് രാത്രി തങ്ങുന്നത് പോര്‍‌ട്ബ്ലെയറില്‍ ആയിരിക്കും.
രണ്ടാം ദിവസം
ഹാവ്ലോക്ക് ദ്വീപാണ് സന്ദര്‍ശിക്കുന്നത്. പ്രസിദ്ധമായ രാധാനഗര്‍ ബീച്ചിലെ റിസോര്‍ട്ടില്‍ ആയിരിക്കും അന്ന് രാത്രി താമസം
മൂന്നാം ദിവസം
ഈ ദിവസം രാവിലെ സ‍ഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. സമീപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരികെ പോര്‍ട് ബ്ലെയറിലേക്ക് പോകും
നാലാം ദിവസം
യാത്രയുടെ നാലാം ദിവസം റോസ് ഐലൻഡിലെ പ്രാദേശിക കാഴ്ചകൾക്കായി മാറ്റിവെച്ചിരിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം, ഫിഷറീസ് മ്യൂസിയത്തിലേക്ക് (അക്വേറിയം) പോകും.
അഞ്ചാം ദിവസം
അഞ്ചാം ദിവസം മടക്കയാത്രയുടെ ദിവസമാണ്. പ്രഭാതഭക്ഷണത്തിന് ശേഷം, വിമാനത്താവളത്തിലേക്ക് നിങ്ങളെ എത്തിക്കും.