Tap to Read ➤

കല്ലില്‍ കവിതയെഴുതിയ മാമല്ലപുരം... ചരിത്രവും ഇതിഹാസവും തേടിയുള്ള യാത്ര

കരിങ്കല്ലില്‍ കാലത്തെ അ‌ടയാളപ്പെ‌ടുത്തിയ മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍
Elizabath Joseph
തമിഴ്നാടിന്‍റെ ഇന്നലെകളെ ക്ഷേത്രങ്ങളായും ശില്പങ്ങളായും ഗുഹാക്ഷേത്രങ്ങളായുമെല്ലാം ഏറ്റവും മനോഹരമായി അടയാളപ്പെ‌ടുത്തിയിരിക്കുന്ന സ്ഥലമാണ് മാമല്ലപുരം എന്ന മഹാബലിപുരം
7-ാം നൂറ്റാണ്ടിനും 9-ാം നൂറ്റാണ്ടിനും ഇടയിലാണ് ഇവിടുത്തെ ശില്പങ്ങളും കൊത്തുപണികളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ശില്പകലാ വിദ്യാലയമായാണ് ഇതിനെ ചരിത്രകാരന്മാര്‍ കാണുന്നത്.
എഡി 700നും 728 നും ഇടയിലായാണ് നിർമ്മിക്കപ്പെട്ട ഷോര്‍ ടെമ്പിള്‍ തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിര്‍മ്മിതിയാണ്.
ഷോര്‍ ടെമ്പിള്‍
ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന അഞ്ച് രഥങ്ങളാണ് പഞ്ചരഥങ്ങള്‍ എന്നറിയപ്പെടുന്നത്. പഞ്ചപാണ്ഡവര്‍ക്കും പാഞ്ചാലിക്കും വേണ്ടി ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്നവയാണിത്.
പഞ്ചരഥങ്ങള്‍
രഥങ്ങളില്‍ ഏറ്റവും വലുത് സമര്‍പ്പിച്ചിരിക്കുന്നത് പഞ്ചപാണ്ഡവരിലെ ഏറ്റവും മുതിര്‍ന്ന ആളായ യുധിഷ്ഠിരനാണ്. ഏറ്റവും ചെറുതാണ് പാഞ്ചാലിയുടേത് . നകുലനും സഹദേവനും കൂടി ഒരു രഥം മാത്രമാണ് നല്കിയിരിക്കുന്നത്. രഥങ്ങളില്‍ കരുത്തുറ്റത് തോന്നിക്കുന്നതിന് പാണ്ഡവരിലെ ശക്തിമാനായ ഭീമനാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ഏഴാം നൂറ്റാണ്ടിൽ മഹാബലിപുരം ഭരിച്ചിരുന്ന മഹേന്ദ്രവർമ്മൻ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകനായ നരസിംഹവർമ്മൻ ഒന്നാമന്റെയും കാലത്താണ് ഈ രഥങ്ങൾ നിർമ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. അഞ്ച് രഥങ്ങള്‍ക്കും അഞ്ച് തരത്തിലുള്ള നിര്‍മ്മാണരീതിയാണ്. പിരമിഡ് ആകൃതിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പാഞ്ചാലിയു‌ടെ രഥത്തിനുള്ളില്‍ ഒരു ദുര്‍ഗ്ഗാ രൂപവും കാണാം.
മഹിഷാസുരമർദിനി ഗുഹാക്ഷേത്രം
യമപുരി ക്ഷേത്രം എന്നുമിതിനു പേരുണ്ട്. ലൈറ്റ് ഹൗസിനടുത്തുള്ള കുന്നിന്‍ മുകളിലാണ് ഈ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മഹാബലിപുരത്തെ കലാഭംഗി
മഹാബലിപുരം ലൈറ്റ്ഹൗസ്
ചെന്നൈ മഹാബലിപുരം വഴി പോണ്ടിച്ചേരിയിലേക്ക്... കേരളത്തില്‍ നിന്നും ബജറ്റ് യാത്രയുമായി ഐആര്‍സിടിസി
മഹാബലിപുരം യാത്ര