Tap to Read ➤

ഒരു ദിവസം ലീവ് എടുത്താല്‍ നാല് അവധികള്‍..

2022 മേയ് മാസത്തിലെ അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്നും യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം
Elizabath Joseph
സുഖകരമായ ചൂടുള്ള കാലാവസ്ഥയും വലിയ തിരക്കുകളില്ലാത്ത ജനക്കൂട്ടവും മേയ് മാസത്തിന്‍റെ പ്രത്യേകതകളാണ്.
മേയ്  യാത്രകള്‍
ഏപ്രില്‍ 30 ശനിയും മേയ് 1 ഞായറുമാണ്. മേയ് 2 തിങ്കളാഴ്ച ഒരു ലീവ് എടുക്കുവാന്‍ സാധിച്ചാല്‍ ചൊവ്വാഴ്ച വരുന്ന ഈദ്-ഉല്‍-ഫിത്തറും കൂട്ടി നാല് ദിവസം യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി മാറ്റിവയ്ക്കാം.
മേയ് 14,15 തിയ്യതികള്‍ ശനിയും ഞായറുമാണ്. 16 തിങ്കളാഴ്ച ബുദ്ധ പൂര്‍ണ്ണിമ അവധി ദിനമായതിനാല്‍ മൂന്ന് ദിവസത്തെ അവധി ഈ ആഴ്ച ലഭിക്കും. ഈ അവധികള്‍ കണക്കുകൂട്ടി മേയ് മാസത്തില്‍ നിങ്ങള്‍ക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യാം.
മേയ് മൂന്നിന് ഈദ്-ഉല്‍-ഫിത്തറും മേയ് പത്തിന് തൃശൂര്‍ പുരവും മേയ് 20- 24 വരെ ഊട്ടി ഫ്ലവര്‍ ഷോയും കൂടി മനസ്സില്‍ കരുതി വേണം തിയ്യതികള്‍ തീരുമാനിക്കുവാന്‍.
ഈ വര്‍ഷം മെയ് പത്തിനാണ് തൃശൂർ പൂരം. . മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും
കോത്തഗിരിയിലെ നെഹ്‌റു പാർക്കിലെ പച്ചക്കറി പ്രദർശനം, ഊട്ടിയിലെ സർക്കാർ റോസ് ഗാർഡനിൽ റോസ് ഷോ, കൂനൂരിലെ സിംസ് പാർക്കിൽ ഫ്രൂട്ട് ഷോ, ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ ഫ്ലവർ ഷോ, എന്നിവയും ലിസ്റ്റില്‍ സൂക്ഷിക്കാം.
സമ്മര്‍ യാത്രകള്‍ക്ക് ഊട്ടിയോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു ഇ‌ടമാണ് കൊടൈക്കനാല്‍. ഹിൽ സ്റ്റേഷനുകളുടെയും രാജകുമാരി എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ.
കൊടൈക്കനാല്‍
ഹിമാലയത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഋഷികേശ് ലോകത്തിന്റെ യോഗ തലസ്ഥാനം എന്നും അറിയപ്പെടുന്നു.
ഋഷികേശ്
സത്പുര കി റാണി എന്നറിയപ്പെടുന്ന പാഞ്ച്മഹര്‍ഹിമധ്യപ്രദേശിലെ ഒരു ഹിൽ സ്റ്റേഷനാണ് . വെള്ളച്ചാട്ടങ്ങളും പച്ചപ്പും ആണ് ഇവിടുത്തെ പ്രത്യേകത.
പാഞ്ച്മര്‍ഹി
കേരളത്തിലെ മേയ് മാസ യാത്രകള്‍ക്ക് വയനാട് തിരഞ്ഞെടുക്കാം
വയനാ‌ട്
ധര്‍മ്മശാല
വർഷം മുഴുവനും തണുത്ത കാലാവസ്ഥ ആണ് ഇവിടുത്തെ പ്രത്യേകത. പര്‍വ്വതങ്ങളിലേക്കുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവ
ഹോഴ്സ്ലി ഹില്‍സ്
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹോഴ്‌സ്‌ലി ഹിൽസ് ചൂടത്ത് തണുത്ത യാത്രാനുഭവങ്ങള്‍ നല്കുന്ന ഇടമാണ്.
തണുപ്പ് ഇനിയും മാറിയിട്ടില്ല... മേയ് മാസത്തിലെ വേനല്‍യാത്രകള്‍ ഇവിടേക്കാവാം
മേയ് യാത്രകള്‍