കാരണങ്ങള്‍ പലതുണ്ടെങ്കിലും മിക്കപ്പോഴും വില്ലനായി വരുന്നത് ചെക്ക് ഇന്‍, ചെക്ക് ഔട്ട് കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ശ്രദ്ധക്കുറവും തന്നെയായിരിക്കും
Elizabath Joseph
മുന്‍കൂട്ടി അറിയിക്കാത്തത്
നേരത്തേയുള്ള ചെക്ക്-ഇന്നും താമസിച്ചുള്ള ചെക്ക് ഔട്ടും മുന്‍കൂട്ടി അറിയിക്കാത്തത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് നയിക്കും.
ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ പ്രതിനിധി ഹോട്ടലിനെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും ചാര്‍ജുകളെക്കുറിച്ചും വിശദീകരിക്കും.അതിനനുസരിച്ച് എന്തൊക്കെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും ഏതൊക്കെ പരിമിതിപ്പെടുത്തണമെന്നും തീരുമാനിക്കുകയും ചെയ്യാം.
ശ്രദ്ധിക്കാതിരിക്കുന്നത്
റൂം മാറുന്നത്
ചെക്ക് ഇന്‍ സമയത്ത് നേരത്തെ നമ്മളോട് വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ എല്ലാം ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം റൂം മാറ്റിത്തരുവാന്‍ ആവശ്യപ്പെടാം.
നേരത്തെ അറിയിക്കാതിരിക്കുന്നത്
ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും മറ്റും ഹോട്ടലുകളില്‍ പ്രത്യേക ആവശ്യങ്ങള്‍ വേണ്ടി വന്നേക്കാം. ഉദാഹരണത്തിന് പുലര്‍ച്ചെ ചൂടുവെള്ളം വേണ്ടവര്‍ അത് മുന്‍കൂട്ടി ഹോട്ടല്‍ സ്റ്റാഫിനെ അറിയിക്കുക.
വിവരങ്ങള്‍ നല്കാതിരിക്കുന്നത്
ചിലപ്പോള്‍ ആളുകള്‍ ചെക്ക് ഇന്‍ സമയത്ത് ഇ-മെയില്‍ വിലാസം നല്കുവാനോ അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ നല്കുവാനോ മറന്നു പോയേക്കാം. ഹോട്ടലില്‍ എന്തെങ്കിലും മറന്നുവയ്ക്കുകയോ മറ്റോ ചെയ്താല്‍ ആണ് വിവരങ്ങള്‍ നല്കുന്നതിന്റെ ഗുണം മനസ്സിലാവുക.
ഒന്നുകൂടി നോക്കാം
വാലറ്റും കാര്‍ഡുകളും വസ്ത്രങ്ങളും ബാഗും യാത്രയില്‍ മേടിച്ച സാധനങ്ങളുമെല്ലാം കൃത്യമായി എടുത്തില്ലേ എന്നു നോക്കുക. റൂമില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ ഒരാള്‍ മുറിയുടെ എല്ലാ കോണുകളും ഷെല്‍ഫും കബോഡും ബാത്റൂമും എല്ലാം നോക്കുക. ഒന്നും മറന്നുവെച്ചിട്ടില്ല എന്നുറപ്പ് വരുത്തുക.
ഹൗസ് കീപ്പിങ്ങ്
ഓരോ ദിവസവും റൂം വൃത്തിയാക്കുന്നതും സാനിറ്റൈസ് ചെയ്യുന്നതും ബെഡ് ഷീറ്റ് മാറ്റുന്നതുമെല്ലാം ഇവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ യാത്രയെയും താമസത്തെയും മികച്ചതാക്കുവാന്‍ നല്കിയ ഇവരുടെ സേവനം മറക്കാതിരിക്കാം.
ചെക്ക് ഔട്ട് വൈകിപ്പിക്കുന്നത്
യാത്രയുടെ ക്ഷീണത്തില്‍ ഹോട്ടലിലെത്തിയ നമ്മളോട് ദീര്‍ഘനേരം വെയിറ്റിങ് ഏരിയയില്‍ സമയം ചിലവഴിക്കുവാന്‍ ആവശ്യപ്പെട്ടാല്‍ നമുക്കത് അംഗീകരിക്കുവാനായെന്നു വരില്ല. ഇതേ കാര്യം തന്നെയാണ് നമ്മള്‍ ചെക്ക് ഔട്ട് വൈകിപ്പിക്കുമ്പോഴും സംഭവിക്കുന്നത്.
ബില്ല് കൃത്യമായി നോക്കാത്തത്
ഓരോ ബില്ലും കൃത്യമായി നോക്കേണ്ടതുണ്ട്. നമ്മള്‍ ഉപയോഗിക്കാത്ത, കാര്യങ്ങള്‍ ചിലപ്പോള്‍ അറിയാതെ ബില്ലില്‍ കടന്നുകൂടിയിട്ടുണ്ടാവാം. അത് കൃത്യമായി നോക്കി പരിഹരിക്കുക. ഹോട്ടല്‍ ഈടാക്കുന്ന ടാക്സും ശ്രദ്ധിക്കുക.
മറ്റുള്ളവരോട് ചോദിക്കാതിരിക്കുന്നത്
യാത്രയില്‍ താമസിക്കുവാന്‍ ഉദ്ദേശിക്കുന്ന ഹോട്ടലിനെക്കുറിച്ച് മുന്‍പോ പോയിട്ടുള്ളവരുമായി അന്വേഷിക്കുക. അവിടുത്തെ നിബന്ധനകളും മറ്റും യാത്രയെയോ ബജറ്റിനെയോ ബാധിക്കുമോ എന്നും പരിധോധിക്കുക.