Tap to Read ➤

ധൈര്യം കുറച്ചുപോരാ ഇവി‌ടം പോകുവാന്‍!!

ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇടങ്ങള്‍
Elizabath Joseph
ഡെത്ത് വാലി ദേശീയോദ്യാനം
നെവാഡയ്ക്കും കാലിഫോർണിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. 'ലാന്‍ഡ് ഓഫ് എക്സ്ട്രീംസ്' എന്നാണ് ഡെത്ത് വാലിയെ വിശേഷിപ്പിക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളുടെ ആവാസ കേന്ദ്രമാണ് ഇവിടം. കുറഞ്ഞത് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് പാമ്പുകളാണുള്ളത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്നേക്ക് ഐലന്‍ഡ്, ബ്രസീല്‍
സ്കെല്ലിഗ് മൈക്കൽ മൗണ്ടൻ, അയർലൻഡ്
ലോകത്തിലെ അപകടകാരിയായ മറ്റൊരു ഇടമാണ് അയര്‍ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സ്കെല്ലിഗ് മൈക്കൽ മൗണ്ടൻ. സന്ദര്‍ശകരെ കാഴ്ചയില്‍ വഞ്ചിക്കുന്ന, എളുപ്പമല്ലാത്ത, വിദൂരതയില്‍ സ്ഥിതി ചെയ്യുന്ന ഈ കുന്നിന്‍മുകളില്‍ എത്തിപ്പെടുക എന്നത് അല്പം ബുദ്ധിമുട്ടാണ്
നാട്രോൺ തടാകം
വടക്കന്‍ ടാന്‍സാനിയയിലെ. നാട്രോൺ തടാകത്തിലെ ആൽക്കലൈൻ ജലത്തിന് 10.5 വരെ pH ഉണ്ട്. ഇതിന്റെ ശേഷിയോട് സമരസപ്പെടാത്ത ജീവജാലങ്ങളെ ഇല്ലാതാക്കുവാനുള്ള ശേഷി ജലത്തിനുണ്ട് എന്നാണ് പറയപ്പെടുന്നത്
ഒയ്മ്യാകോൺ
സൈബീരിയ ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ജനവാസമുള്ള സ്ഥലമാണ് റഷ്യയിലെ കിഴക്കൻ സൈബീരിയയിലെ ഒയ്മ്യാകോൺ.
ദനകിൽ മരുഭൂമി
ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ് എത്യോപ്യയിലെ ദനകിൽ മരുഭൂമി. നമ്മുടെ ഭൂമിയുമായി ചിലപ്പോള്‍ ഒരു സാദൃശ്യവും തോന്നാത്ത ഇവിടം ഒരു അന്യഗ്രഹം പോലെ തോന്നിയേക്കാം.
മാഡിഡി നാഷണൽ പാർക്ക്
ഒരേസമയം ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ പാർക്ക് എന്നും ലോകത്തിലെ ഏറ്റവും വിഷമുള്ള ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം എന്നും ഇവിടം അറിയപ്പെടുന്നു
നോർത്ത് സെന്‍റിനല്‍ ദ്വീപ്, ആന്‍ഡമാന്‍
മനുഷ്യര്‍ക്ക് മനുഷ്യര്‍ തന്നെ പ്രവേശനം അനുവദിക്കാത്ത ഇടം എന്നാണ് ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാഗമായ നോർത്ത് സെന്റിനൽ ദ്വീപ് അറിയപ്പെടുന്നത്.
പാമ്പുകളുടെ ദ്വീപ് മുതല്‍ മനുഷ്യരെ കയറ്റാത്ത സ്ഥലം വരെ... ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇടങ്ങള്‍
അപക‌ടകാരികളായ സ്ഥലങ്ങള്‍