Tap to Read ➤

മൂന്നാര്‍ മുതല്‍ ആഗ്ര വരെ... വിദേശികള്‍ തേടിയെത്തുന്ന നാടുകള്‍

ഇന്ത്യയില്‍ ഏറ്റവുമധികം വിദേശസഞ്ചാരികള്‍ വരുന്ന ഇടങ്ങളെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
Elizabath Joseph
ഹംപി
വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപി യുനസ്കോയുടെ ലോക പൈതൃകസ്ഥാനങ്ങളില്‍ ഒന്നാണ്.
ആഗ്ര
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലും മറ്റു മുഗള്‍കാലഘട്ട നിര്‍മ്മിതികളും ആണ് ആഗ്രയിലെ കാഴ്ച
ജോധ്പൂര്‍
ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും പൈതൃകവും അകാശപ്പെടുന്ന ഇവിടെ പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും കാണാം.
വാരണാസി
ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളില്‍ ഒന്നാമ് വാരണാസി. ക്ഷേത്രങ്ങള്‍, ഗംഗാ ആരതി, ഘാട്ടുകള്‍ പൂജകള്‍ തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍
ഉത്തരാഖണ്ഡ്
ദേവഭൂമിയ ഇവിടം മലിനമാകാത്ത പ്രകൃതിഭംഗിക്കും തീര്‍ത്ഥാടന സ്ഥാനങ്ങള്‍ക്കും ഒപ്പം സാഹസികതയ്ക്കും പ്രസിദ്ധമാണ്.
ജയ്പൂര്‍
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇവിടെ ചരിത്രത്തിലും ആഢംബരത്തിലും താല്പര്യമുള്ള വിദേശികളാണ് എത്തുന്നത്.
ഡല്‍ഹി
വിദേശികളുടെ പ്രിയപ്പെട്ട സ്റ്റോപ്പുകളില‍ൊന്ന് ഡല്‍ഹിയാണ്. ട്രാവല്‍ ഹബ് എന്നതിലുപരിയായി കാഴ്ചകളും അവരെ ഇവിടെയെത്തിക്കുന്നു.
കൊടൈക്കനാല്‍
തമിഴ്നാട്ടിലെ ഏറ്റവും മനോഹര പ്രദേശമായ ഇവിടം ഹില്‍ സ്റ്റേഷനും വെള്ളച്ചാട്ടങ്ങള്‍ക്കും പ്രസിദ്ധമാണ്
മൂന്നാര്‍
പ്രകൃതിഭംഗിയും സാഹസികയാത്രകളും ട്രക്കിങ്ങും ആണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍
ആലപ്പുഴ
തനതായ കേരളക്കാഴ്ചകളും കെട്ടുവള്ളവും കായലുമാണ് ആലപ്പുഴയെ വിദേശികളുടെ ഇടയില്‍ പ്രസിദ്ധമാക്കിയിരിക്കുന്നത്.
കാ‌ടും മലയും കയറിവരാം... കേരളത്തിലെ മികച്ച ഹില്‍സ്റ്റേഷനുകള്‍
കേരളത്തിലെ ഹില്‍സ്റ്റേഷനുകള്‍