Tap to Read ➤

മൂന്നാറിൽ മിസ് ചെയ്യരുത് ഈ കാര്യങ്ങൾ

മൂന്നാർ യാത്രയിൽ തീർച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങൾ
Elizabath Joseph
സഞ്ചാരികളുടെ സ്വർഗ്ഗമാണ് മൂന്നാർ. ഇവിടെ എത്തിയാൽ കാണേണ്ടതും പോകേണ്ടതുമായ ഒരുപാടിടങ്ങളുണ്ട്.
വെള്ളച്ചാട്ടം കാണാൻ പോകാം

 പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിൽ വെള്ളച്ചാട്ടങ്ങൾ ഒരുപാടുണ്ട്. രസകരമായ യാത്രാനുഭവമായിരിക്കും ഈ വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്ര
ടീ മ്യൂസിയം

  തേയിലച്ചെടിയിൽ നിന്നും ചായയിലേക്കുള്ള യാത്ര മനസ്സിലാക്കുവാന് ഇവിടെ വരാം. തേയിലയുടെ ചരിത്രം, ചിത്രങ്ങൾ അങ്ങനെ പല കാര്യങ്ങളും ഇവിടെ പരിചയപ്പെടാം
ടോപ് സ്റ്റേഷനിലേക്ക് പോകാം

മൂന്നാർ യാത്രകൾ പൂർത്തിയാകണമെങ്കിൽ ടോപ് സ്റ്റേഷൻ കണ്ടിരിക്കണം. മൂന്നാറിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചാനുഭവമാണ് ഇവിടെ നിന്നും ലഭിക്കുക,
മൗണ്ടെയ്ൻ ബൈക്കിങ്

മൂന്നാർ വാഗ്ദാനം ചെയ്യുന്ന നിരവധി സാഹസിക പ്രവർത്തികളിൽ ഒന്നാണ് മൗണ്ടെയ്ൻ ബൈക്കിങ്. സൂര്യനെല്ലി, മറയൂർ, വണ്ടൻമേട് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനു സാധിക്കും.
തേയിലത്തോട്ടങ്ങൾ

 യാത്ര പോകുന്ന വഴിയിൽ ഒന്നിറങ്ങി നിന്നാൽത്തന്നെ തേയിലത്തോട്ടങ്ങളാണ് ഇവിടെയുള്ളത്.
ആനക്കുളം കാണാം

 മാങ്കുളത്തെ ആനക്കുളം മൂന്നാർ യാത്രയിൽ മറക്കാതെ പോകാം, ആനകൾ പകൽ നീരാട്ടിനു വരുന്ന സ്ഥലമാണിത്.
ലക്ഷ്മി എസ്റ്റേറ്റ്

 മൂന്നാറിന്‍റെ ഗ്രാമീണ കാഴ്ചകളും ജീവിതങ്ങളുമാണ് ലക്ഷ്മി എസ്റ്റേറ്റ് യാത്ര സമ്മാനിക്കുക.
മറയൂരിന് പോകാം

 ചന്ദനത്തോട്ടങ്ങളും മുനിയറകളുമായി സഞ്ചാരികളെ മറയൂർ ആകർഷിക്കുന്നു. മൂന്നാറിൽ നിന്നും 50കിമീ ആണ് ഇവിടേക്കുള്ള ദൂരം
ഇരവികുളം ദേശീയോദ്യാനം

 മൂന്നാറിന്റെ ജൈവസമ്പത്ത് പരിചയപ്പെടുവാൻ ഇവിടേക്ക് പോകാം
ട്രക്കിങ്

 മൂന്നാറിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ് ട്രക്കിങ്
'നൈറ്റ് ലൈഫ്' അടിച്ചുപൊളിക്കാം... കൊച്ചി മുതല്‍ മൂന്നാര്‍ വരെ
കേരളത്തിലെ നൈറ്റ്-ലൈഫ്