Elizabeth Joseph       Jun 26, 2023

യുനസ്കോയുടെ എട്ടാം ലോകമഹാത്ഭുതവും രാവണനും- കഥകളും മിത്തും

ശ്രീലങ്കയിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്  പാറക്കെട്ടിലെ സിഗിരിയ കോട്ട. 

ലോകത്തിലെ എട്ടാം അത്ഭുതമായി യുനസ്കോ വിശേഷിപ്പിക്കുന്ന ഇത് കശ്യപ മഹാരാജാവാണ് നിർമ്മിച്ചതെന്നാണ് ചരിത്രം. 

ബിസി മൂന്നാം നൂറ്റാണ്ട് മുതൽ ഇവിടെ ബുദ്ധ സന്യാസികൾ താമസിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. 

കശ്യപന്‍റെ കാലത്താണ് ഇതൊരു കോട്ടയായി മാറുന്നത്. പൂന്തോട്ടം, കൊട്ടാരങ്ങൾ ജലാശയങ്ങൾ എന്നിവയൊക്കെ ഇവിടെ കാണാം.

എന്നാൽ വിശ്വാസങ്ങളനുസരിച്ച് ഇവിടെ രാവണനായിരുന്നു താമസിച്ചിരുന്നത്. 

രാമനിൽ നിന്നു തട്ടിക്കൊണ്ടുവന്ന സീതയെ തടവിൽ പാർപ്പിച്ചതും ഇവിടെ തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. 

രാമനിൽ നിന്നു തട്ടിക്കൊണ്ടുവന്ന സീതയെ തടവിൽ പാർപ്പിച്ചതും ഇവിടെ തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. 

ഗുഹാഭിത്തികളിൽ രാമായണ കാലഘട്ടത്തിലെ രംഗങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്.