Tap to Read ➤

പൂക്കളെത്തുന്ന വഴിയേ... പൂക്കൂടകള്‍ തേടി

ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കളെത്തിക്കുന്ന ഇടങ്ങളെ പരിചയപ്പെടാം
Elizabath Joseph
കേരളത്തില്‍ ഓണാഘോഷത്തിനുള്ള പൂക്കളെത്തുന്നത് എന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ്. മലയാളികളുടെ ഓണം കളര്‍ഫുള്‍ ആക്കുവാന്‍ പൂക്കൃഷി നടത്തുന്ന ഇടങ്ങള്‍ മിക്കവും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമാണ്.
സുന്ദരപാണ്ഡ്യപുരം

 കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, പൂത്തുലഞ്ഞ സൂര്യകാന്തി പാടങ്ങളാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ പ്രധാന ആകർഷണം
അയ്യായിരത്തിലധികംഏക്കർ സ്ഥലത്തായി ഇവിടെ പൂക്കൾ കൃഷി ചെയ്യുന്നുണ്ട്. ചിങ്ങമാസത്തിൽ ഓണവിപണി ലക്ഷ്യമിട്ടാണ് ഇവിടുത്തെ പൂകൃഷി.
തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് 120 കിലോമീറ്റർ ദൂരമുണ്ട്. തിരുവനന്തപുരത്തു നിന്നും തെന്മല-ആര്യങ്കാവ്-ചെങ്കോട്ട-തെങ്കാശി വഴി ഇവിടെ എത്താം.
സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പര്‍വടകരൈ തുടങ്ങിയ ഇടങ്ങളാണ് പ്രധാന കൃഷി കേന്ദ്രങ്ങൾ.
ഗുണ്ടൽപ്പേട്ട്

 മലയാളി ഓണത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്ന സമയത്ത് പൂക്കൾ മൊട്ടിടുന്ന നാടാണ് കര്‍ണ്ണാടകയിലെ ഗുണ്ടൽപ്പേട്ട്
മൈസൂർ റോഡിൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി കാണുന്ന പൂപ്പാടങ്ങൾ കിലോമീറ്ററുകൾ നീളും
ജൂൺ, ജൂലായ്, ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങൾ മാസങ്ങളില്‍ ഇവിടെ എത്തിയാല്‍ പൂപ്പാടങ്ങളുടെ ഭംഗി ആസ്വദിക്കാം.
സൂര്യകാന്തികളും ഓറഞ്ചു നിറ‍ത്തിലുള്ള ചെണ്ടുമല്ലി പൂക്കളാണ് ഇവിടെ നിന്നും പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്.
തോവാള

 കേരളത്തിന്റെ പൂക്കൂട എന്നാണ് തോവാള ഗ്രാമം അറിയപ്പെടുന്നത്.
മുല്ലയും പിച്ചിയും വാടാമല്ലിയും രാജമല്ലിയും ജമന്തിയും റോസാപ്പൂവും ഉള്‍പ്പെടെ എല്ലാ പൂക്കളും ഇവിടെ ലഭിക്കും.
തിരുവനന്തപുരത്തു നിന്നും 62 കിലോമീറ്റർ അകലെയാണ് തോവാള സ്ഥിതി ചെയ്യുന്നത്. നാഗർ കോവിലിൽ നിന്നും തിരുനെൽവേലിയിലേക്കുള്ല വഴിയിൽ 15 കിലോമീറ്റർ സഞ്ചരിക്കണം
ഓണം... അ‌‌ടിച്ചുപൊളിച്ചു യാത്ര പോകാം.. നാ‌ട്ടിലെ ഇടങ്ങളിലൂടെ
ഓണം യാത്രകള്‍