Tap to Read ➤

ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പോകാം

ഇന്ത്യയില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങള്‍
Elizabath Joseph
മഹാരാഷ്ട്രയിലെ ലോണാവാലയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ട് എയര്‍ ബലൂണ്‍ യാത്രാനുഭവങ്ങള്‍ നല്കുന്ന ഇടം. ലോണാവാലയ്ക്ക് സമീപമുള്ള കാംഷേത്തിൽ നിന്നാണ് ഹോട്ട് എയര്‍ ബലൂണ്‍ റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്
ലോണാവാല
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ഇവിടെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പറ്റിയ സമയം. 6,000 രൂപ മുതല്‍ 12,000 രൂപ വരെ പ്രായത്തിനനുസരിച്ച് ഇവിടെ ചിലവ് വരും.
ഗോവ
മറ്റിടങ്ങളില്‍ നിന്നും ഗോവയുടെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരിയെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കാഴ്കള്‍ തന്നെയാണ്. കടലിന്റെ വിദൂര ചക്രവാളങ്ങളിൽ നിന്ന് സൂര്യോദയത്തിന്റെയോ സൂര്യാസ്തമയത്തിന്റെയോ അസാധാരണമായ കാഴ്ചകള്‍ ഇവിടെ ബലൂണ്‍ സഫാരിയില്‍ കാണാം.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പറ്റിയ സമയം. 14,,000 രൂപ യാണ് 60 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് നല്കേണ്ടി വരിക.
പ്രധാനമായും പുഷ്കർ, ജയ്പൂർ എന്നീ രണ്ട് ലക്ഷ്യസ്ഥാനങ്ങളാണ് ഇവിടെ ഹോട്ട് എയ്‍ ബലൂണ്‍ റൈഡിനായി തിരഞ്ഞെടുക്കുവാനുള്ളത്.
പുഷ്കര്‍/ജയ്പൂര്‍
സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയാണ് രാജസ്ഥാനിലെ ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് പറ്റിയ സമയം.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ നല്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് ഡെസ്റ്റിനേഷനാണ് ആഗ്ര. ആകാശത്തിനു മുകളില്‍ നിന്നുള്ള താജ്മഹല്‍ ദൃശ്യങ്ങള്‍ ഇവിടെ നിന്നും ലഭിക്കും
ആഗ്ര
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ആഗ്രയിലെ ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് പറ്റിയ സമയം. 15 മുതല്‍ 20 മിനിറ്റ് വരെ സമയമെടുക്കുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 500 മുതല്‍ 750 രൂപ വരെ ചിലവ് വരും.
ഹംപിയിലെ ചരിത്ര സ്മാരകങ്ങളുടെ മുകളിലൂടെ ആകാശക്കാഴ്ചകള്‍ ആസ്വദിച്ച് ഒരു ഹോട്ട് എയര്‍ ബലൂണ്‍ സഫാരി എന്നത് ഒരു സ്വപ്നം പോലെ കണ്ടുതീര്‍ക്കുവാന്‍ കഴിയുന്ന കാര്യമാണ്.
ഹംപി
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ഹംപിയില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് പറ്റിയ സമയം. 60 മിനിററ് സമയമുള്ള റൈഡിന് 8000 മുതല്‍ 12,000 രൂപ വരെയാണ് ചിലവ്.