ഡല്‍ഹിയില്‍ നിന്നുപോകാം ചിലവുകുറഞ്ഞ ഈ ഇടങ്ങളിലേക്ക്
Elizabath Joseph
ബജറ്റ് യാത്ര
ഒരുപാട് പണം ചിലവഴിക്കാതെ നല്ല രീതിയില്‍ യാത്ര ആസ്വദിക്കുവാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...
ബികനീര്‍
ഡല്‍ഹിയില്‍ നിന്നും 436 കിലോമീറ്ററാണ് ബിക്കനേറിലേക്കുള്ള ദൂരം. ട്രെയിനിനു സെക്കന്‍ഡ് സിറ്റിങ്ങിനു 165 രൂപയും സ്ലീപ്പര്‍ ടിക്കറ്റില്‍ 280 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 600 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭ്യമാണ്.
ഋഷികേശ്
ഡല്‍ഹിയില്‍ നിന്നും ഋഷികേശിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വ്വീസുകളില്ല. ഡെറാഡൂണിലെത്തി അവിടെ നിന്നും ഋഷികേശിലേക്ക് പോകാം. ഇവിടെ നിന്നും 44 കിലോമീറ്ററാണ് ഋഷികേശിലേക്കുള്ളത്. 480 രൂപ മുതല്‍ ഹോസ്റ്റലുകളും ഹോട്ടലുകളും താമസത്തിനായി ലഭിക്കും.
അമൃത്സര്‍
ഡല്‍ഹിയില്‍ നിന്നും അമൃത്സറിലേക്ക് 448 കിലോമീറ്ററാണ് ദൂരം. ട്രെയിനിനു സെക്കന്‍ഡ് സിറ്റിങ്ങിനു 165 രൂപയും സ്ലീപ്പര്‍ ടിക്കറ്റില്‍ 275 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 700 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും.
കൊടൈക്കനാല്‍
കൊടായ് റോഡാണ് സമീപ റെയില്‍വെ സ്റ്റേഷന്‍. കോയമ്പത്തൂര്‍ ജംങ്ഷനില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ ലഭിക്കും. ആയിരം രൂപ മുതലാണ് ഇവിടെ താമസൗകര്യങ്ങള്‍ ലഭിക്കുന്നത്.
പുഷ്കര്‍
അജീമീര്‍ ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനാണ് പുഷ്കറിന് സമീപം സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. 400 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും.
മഹാബലേശ്വര്‍
1200 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും, മഹാബലേശ്വറിൽ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വത്താർ (60 കി.മീ) ആണെങ്കിലും യാത്രകള്‍ക്കു സൗകര്യം പൂനെ സ്റ്റേഷന്‍ ആണ്. പൂനെയിൽ നിന്ന് മഹാബലേശ്വറിലേക്ക് ബസിലോ ടാക്സിയിലോ പോകാം.
മതേരാന്‍
മാതേരനിലേക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ നെറലാണ് (21 കിലോമീറ്റർ). മുംബൈയിൽ നിന്ന് ഡെക്കാൻ എക്സ്പ്രസിലോ പൂനെയിൽ നിന്ന് സഹ്യാദ്രി എക്സ്പ്രസിലോ പോകാം. നേരലിൽ നിന്ന് റോഡ് മാർഗം മാതേരനിലേക്ക് പോകണം, അതായത് 30 മിനിറ്റ് യാത്ര. 1100 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും.
നൈനിറ്റാള്‍
ഡല്‍ഹിയില്‍ നിന്നും 297 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ആനന്ദ് വിഹാറിൽ നിന്ന് കാത്ഗോഡത്തിലേക്ക് ശതാബ്ദി എക്സ്പ്രസ്സിൽ ഇവിടേക്ക് വരാം.
ബനാറസിലെ പ്രഭാതം കണ്ട് സന്ധ്യയിലെ ഗംഗാ ആരതി വരെ.. പരിചയപ്പെടാം വാരണാസിയിലെ ബോട്ട് യാത്രകള്‍