Tap to Read ➤

നേര്യമംഗലം-മൂന്നാര്‍ റൂ‌ട്ടിലെ പ്രധാന കാഴ്ചകള്‍

നേര്യമംഗലം-മൂന്നാര്‍ യാത്രയില്‍ കാണേണ്ട പ്രധാന ഇടങ്ങളും വഴിയരികിലെ പ്രധാന കാഴ്ചകളും
Elizabath Joseph
എറണാകുളം--ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന് 87 വര്‍ഷം പഴക്കമുണ്ട്. 1924 ല്‍ ആരംഭിച്ച പാലത്തിന്‍റെ നിര്‍മ്മാണം പത്തുവര്‍ഷമെ‌ടുത്താണ് പൂര്‍ത്തിയാക്കിയത്
നേര്യമംഗലം പാലം
നേര്യമംഗലം കഴിയുമ്പോള്‍ മുതല്‍ കാഴ്ചകള്‍ തുടങ്ങുകയാണ്. എവിടെ നോക്കണമെന്നു പോലും സംശയിപ്പിക്കുന്ന തരത്തിലാണ് ഈ വഴിയിലെ കാഴ്ചകളുള്ളത്. ബസിനാണ് പോകുന്നതെങ്കില്‍ വലതുവശം ചേര്‍ന്നുള്ള സീറ്റ് തന്നെ പിടിച്ചോളൂ. കാരണം വലതുഭാഗത്തായിരിക്കും മലകളുടെയും കുന്നുകളുടെയും കാഴ്ചയുള്ളത്.
പട്ടികയില്‍ ആദ്യമുള്ളത് ചീയപ്പാറ വെള്ളച്ചാട്ടമാണ്. റോഡിന്‍റെ ഇ‌ടതുഭാഗത്തായാണ് ഇതുള്ളത്. ഏഴു തട്ടുകളിലായി വെള്ളം താഴേക്കു പതിക്കുന്ന മനോഹരമായ കാഴ്ചയാണ് ചീയപ്പാറയുടേത്.
വാളറ
ഇനി വരുന്ന കാഴ്ച വാളറ വെള്ളച്ചാ‌‌ട്ടമാണ്. നീണ്ട യാത്ര ചെയ്തു വരുന്ന സഞ്ചാരികള്‍ ഇവി‌ടെ‍‌ വന്നു കുറച്ചു നേരം വിശ്രമിക്കാറുണ്ട്. പക്ഷേ, വഴിയില്‍ നിന്നു കാണുവാന്‍ മാത്രമേ സാധിക്കു. ഇവിടുന്നു നേരെ അ‌ടിമാലിക്കാണ് പോകുന്നത്.
അടിമാലിയില്‍ നിന്നും മുന്നോട്ട് പോകുമ്പോള്‍ കടന്നുപോകുന്ന പ്രധാന ഇ‌ടങ്ങളിലൊന്ന് പള്ളിവാസല്‍ ആണ്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി നമുക്കെല്ലാം പരിചിതമാണല്ലോ. ഇവിടുന്ന് തിരിഞ്ഞ് ആറ്റുകാട് വെള്ളച്ചാ‌ട്ടത്തിലേക്കു പോകാം.
ഇനി നേരേ മുന്നാറിലേക്കാണ് പോകുന്നത്
മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. റോഡില്‍ നിന്നാണ് ഇവിടെ വഴി രണ്ടായി പിരിയുന്നത്. വലത്തേക്കുള്ള വഴി ഒരു പാലത്തിലൂടെയാണ് പോകുന്നത്. ഇടത്തേക്കുള്ള വഴിയില്‍ ഒരു പെട്രോള്‍ പമ്പ് കാണാം
ഇടത്തോ‌ട്ട് പോയാല്‍
പാലം കടന്ന് ഇടത്തോട്ട് പോകുന്ന വഴി വട്ടവടയിലേക്കുള്ളതാണ്. റോസ് ഡാര്‍ഡന്‍, മാട്ടുപ്പെ‌ട്ടി ഡാം, എക്കോ പോയിന്‍റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്,വട്ടവട എന്നിവയാണ് ഈ വഴിയിലെ പ്രധാന ഇടങ്ങള്‍
വലത്തോ‌ട്ട് പോയാല്‍
പാലം ക‌ടന്ന് വലത്തോ‌ട്ട് പോയാല്‍ മൂന്നാര്‍- മധുര ഹൈവേയാണ് ഈ വഴി. ദേവികുളവും ചൊക്രമുടിയും ടീ ഫാക്ടറിയും കണ്ട് ആനയിറങ്കല്‍ ഡാമും കണ്ട് തിരിച്ചുവരാം.
പാലം കടക്കുന്നതിനു മുന്‍പ്
മൂന്നാറിലെ പാലം കടക്കുന്നതിനു മുന്‍പ് ഇ‌ടത്തേയ്ക്കുള്ള വഴി കോയമ്പത്തൂരിലേക്കുള്ളതാണ്. ഇരവികുളം നാഷണല്‍ പാര്‍ക്ക്,കാന്തല്ലൂര്‍, മറയൂര്‍, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവയാണ് ഈ വഴിയിലുള്ളത്.
ബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ ഈ ഇടങ്ങള്‍! യാത്രകള്‍ ആഘോഷമാക്കാം
ബാംഗ്ലൂര്‍ യാത്ര