Tap to Read ➤

ഹണിമൂണ്‍ കേരളത്തില്‍ ആഘോഷിക്കാം

കേരളത്തിലെ ഏറ്റവും മനോഹരമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെ‌ടാം
Elizabath Joseph
ഹണിമൂണോ അല്ലെങ്കില്‍ സെക്കന്‍ഡ് ഹണിമൂണോ ഒക്കെ പ്ലാന്‍ ചെയ്യുമ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ കേരളത്തിലെ ഏറ്റവും മികച്ച ഇടങ്ങള്‍
വയനാ‌ട്
കോടമഞ്ഞും കുളിരും മനംമയക്കുന്ന കാഴ്ചകളും എല്ലാം ചേര്‍ന്ന് വയനാടിനെ ഒരു പെര്‍ഫെക്റ്റ് ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.
തേയിലത്തോട്ടങ്ങള്‍ക്കു നടുവിലുള്ള കോ‌ട്ടേജുകളിലെ താമസവും എല്ലാവിധ സൗകര്യങ്ങളുമുള്ള റിസോര്‍ട്ടുകളും അത്യാകര്‍ഷകമായ ഹണിമൂണ്‍ പാക്കേജുകളും ഇവിടെ ലഭ്യമാണ്.
വൈത്തിരി
വയനാ‌ട്ടിലെ ഹണിമൂണ്‍ ഇ‌ടങ്ങളില്‍ എടുത്തു പറയേണ്ട ഒരു സ്ഥലം വൈത്തിരിയാണ്. കോഴിക്കോടു നിന്നും ചുരം കയറി വരുമ്പോള്‍ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്ന, വയനാടിന്‍റെ കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്.
ഒരുപാട് യാത്രകളൊന്നും താല്പര്യമില്ല എങ്കില്‍ ലക്കിടിയും കര്‍ലാടും പൂക്കോടും അടക്കം നിരവധി ഇടങ്ങള്‍ ഇവിടെ അടുത്തുള്ളത് കാണാം.
നെല്ലിയാമ്പതി
കേരളത്തിലെ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ പട്ടികയില്‍ അധികമൊന്നും കടന്നു വന്നിട്ടില്ലാത്ത സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി. പ്രകൃതി സൗന്ദര്യത്തിനും പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകള്‍ക്കും ഒക്കെ ഇവി‌ടം ധൈര്യത്തില്‍ തിരഞ്ഞെടുക്കാം
സീതാര്‍കുണ്ട് വെള്ളച്ചാട്ടം, പോത്തുണ്ടി ഡാം, വിക്ടോറിയ ചര്‍ച്ച്, കേശവന്‍ പാറ എന്നിങ്ങനെയുള്ളസ്ഥലങ്ങള്‍ ഇവിടുത്തെ യാത്രയില്‍ ഉള്‍പ്പെടുത്താം.
വിദേശികള്‍ പോലും തേടിയെത്തുന്ന കേരളത്തിലെ ഒന്നൊന്നര ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് തേക്കടി. വന്യതയിലേക്കും പ്രകൃതി സൗന്ദര്യത്തിലേക്കുള്ള തിരച്ചിലാണ് ഹണിമൂണ്‍ യാത്രികരെ തേക്കടിയിലെത്തിക്കുന്നത്.
തേക്കടി
കാടിനുള്ളിലെ താമസവും ബോട്ടിങ്ങും ട്രക്കിങ്ങും ഒക്കെ ഇവിടെ ആസ്വദിക്കാം
ലോകസഞ്ചാരികള്‍ക്കിടയില്‍ കേരളത്തിന്‍റെ അടയാളം ആലപ്പുഴയാണ്. കായലുകളും കനാലുകളും ഹൗസ് ബോട്ടും കേരളീയ വിഭവങ്ങളും ഒക്കെയായി കുറച്ചു സമയം ചിലവഴിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം.
ആലപ്പുഴ
ആലപ്പുഴയിലെ കായല്‍കാഴ്ചകള്‍ വേണ്ടാത്തവര്‍ക്ക് മാരാരിക്കുളം ബീച്ച് കാഴ്ചകളിലേക്ക് വണ്ടിതിരിക്കാം. ഇന്ന് ആലപ്പുഴയില്‍ ഏറ്റവും പ്രസിദ്ധമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മാരാരിക്കുളം.
മാരാരിക്കുളം
പ്രണയിക്കുവാനെത്തുന്നവര്‍ക്ക് ഒരു ബീച്ചുണ്ടെങ്കില്‍ അത് നമ്മുടെ കോവളമാണ്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോവളത്തെ ശാന്തതയും, പ്രകൃതി മനോഹാരിതയും ആരെയും ഒന്നു പ്രണിയിക്കുവാന്‍ തോന്നിപ്പിക്കും
കോവളം
ലൈറ്റ് ഹൗസ് ബീച്ച്, ഹൗവ്വാ ബീച്ച്, അശോകാ ബീച്ച് എന്നിങ്ങനെ മൂന്നു ബീച്ചുകള്‍ ഇവിടെയുണ്ട്.
പൂവാര്‍
തിരുവനന്തപുരത്തു നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പൂവാര്‍ കേരളത്തിലെ മറ്റൊരു മനോഹരമായ ഹണിമൂണ്‍ ഇടമാണ്. തിരുവനന്തപുരത്തെ തീരപ്രദേശമായ ഇവിടം കേരളത്തിന്റെ ഏറ്റവും അങ്ങേയറ്റത്തുള്ള ഇടം കൂടിയാണ്
നെയ്യാര്‍ നദി കടലില്‍ ചേരുന്ന ഭാഗത്തായി സ്ഥിതി ചെയ്യുന്ന പൂവാര്‍ ഹണിമൂണിനായി വരുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. റിസോര്‍ട്ടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഊട്ടിയും മണാലിയും വേണ്ട... പകരം കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാം... വൈത്തിരി മുതല്‍ പൂവാര്‍ വരെ
കേരളത്തിലെ ഹണിമൂണ്‍