Tap to Read ➤

ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍!!

യാത്ര ചെയ്യുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് പുതിയ സ്ഥലങ്ങള്‍ കാണുവാന്‍ അവസരം നല്കുന്ന നിരവധി ജോലികളുണ്ട്.
Elizabath Joseph
ടൂര്‍ ഗൈഡ്
പുതിയ നഗരങ്ങളും നാടുകളും കാഴ്ചകളും കണ്ട് അതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ആളുകള്‍ക്ക് പറഞ്ഞു കൊടുത്ത് സന്തോഷം കണ്ടെത്തുന്ന ടൂര്‍ ഗൈഡുമാര്‍ ഒരുപാടുണ്ട്.
‌ട്രാവല്‍ ബ്ലോഗിങ്‌
യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവര്‍ക്ക് ശോഭിക്കുവാന്‍ പറ്റിയ മേഖലയാണ് ട്രാവല്‍ ബ്ലോഗിങ്. യാത്ര പോയി ആ സ്ഥലത്തെക്കുറിച്ച് വളരെ മനോഹരമായി, ലളിമായി ആളുകള്‍ക്ക് വായിക്കുവാന്‍ താല്പര്യം തോന്നുന്ന രീതിയില്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം
ഫ്ലൈറ്റ് അറ്റെന്‍ഡന്‍റ്
മികച്ച ശമ്പളം ലഭിക്കുന്ന ഒരു ജോലിയോടൊപ്പം ലോകം മുനഴുവന്‍ പറന്നു കാണുവാനുള്ള അവസരമാണ് ഫ്ലൈറ്റ് അറ്റെന്‍ഡന്‍റ് ജോലി നല്കുന്നത്
ഫോട്ടോഗ്രാഫര്‍
ജീവിതം തന്നെ ഒരു യാത്രയായി കാണുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ജോലിയാണ് ഫോട്ടോഗ്രഫി. ഫോട്ടോഗ്രഫിയെ ജോലി എന്നതിലുപരിയായി ഒരു അഭിനിവേശമായാണ് മിക്കവരും കാണുന്നതു തന്നെ.
കപ്പലില്‍ ലോകം മുഴുവന്‍ കറങ്ങുവാനുള്ള സാധ്യതയാണ് ക്രൂസ് ഷിപ്പിലെ ജോലി നല്കുന്നത്. ഒപ്പം സൗജന്യ ഭക്ഷണവും താമസവും കനത്ത ശമ്പളവും ഈ മേഖലയുടെ പ്രത്യേകതയാണ്.
ക്രൂസ് ഷിപ്പ് ക്രൂ
ഇംഗ്ലീഷ് ടീച്ചര്‍
എല്ലാ രാജ്യങ്ങളിലും ഏറ്റവും ജോലി സാധ്യതയുള്ള ഒന്നാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. വലിയ ശമ്പളത്തില്‍ വന്‍ ജോലി സാധ്യതയാണ് ഇത് തുറന്നിടുന്നത്.
ഡൈവിങ് ഇന്‍സ്ട്രക്ടര്‍
കടലിനടിയിലെ മറ്റൊരു ലോകം തുറക്കുന്ന വാതിലാണ് ഡൈവിങ് ഇന്‍സ്ട്രക്ടറുടേത്.
ആളുകളെ പരിചയപ്പെട്ട് പുതിയ ഇടങ്ങള്‍ തേടിയുള്ള യാത്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനു പറ്റിയ പ്രൊഫഷനാണ് ഇവന്‍റ് കോര്‍ഡിനേറ്റിങ്
ഇവന്‍റ് കോര്‍ഡിനേറ്റര്‍
ഹൈക്കിങ് ഗൈഡ്
ട്രാവല്‍ കമ്പനികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് യോജിച്ച ജോലികളിലൊന്നാണ് ഹൈക്കിങ് ഗൈഡ്.
ഇന്‍റര്‍നാഷണല്‍ എയ്ഡ് വര്‍ക്കര്‍
യാത്രകളോടൊപ്പം ലോകത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളുണ്ട്. പീസ് കോപ്സ് വോളണ്ടിയറോ റെഡ് ക്രോസ് വോളണ്ടിയറോ ഒക്കെ ആയി മാറാന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താം.
ആര്‍ക്കിയോളജിസ്റ്റ്
വിവിധ രാജ്യങ്ങളുടെ ഇന്നലകള്‍ തേടി ചെല്ലാം എന്നതു മാത്രമല്ല, മറ്റാരും കാണാത്ത പഴമയെ അടുത്തറിയുവാന്‍ സാധിക്കും എന്നതും ഇതിന്‍റെ പ്രത്യേകതയാണ്
വ്ലോഗിങ്

പോകുന്ന സ്ഥലങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തി ആകര്‍ഷകമായി എഡിറ്റ് ചെയ്ത് വിശദീകരണങ്ങളോടെ പബ്ലിഷ് ചെയ്യുകയാണ് ഇതില്‍ ചെയ്യേണ്ടത്
ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍
ലഡാക്ക് ബൈക്ക് യാത്ര