ജീവിതത്തില്‍ ഒരിക്കലെങ്കിലും ക്രൂസ് യാത്ര നടത്തണമെന്നു പറയുന്നതിനു പിന്നില്‍!!
Elizabath Joseph
നിങ്ങള്‍ ആഗ്രഹിക്കുന്ന സുഖങ്ങളും സൗകര്യങ്ങളും എല്ലാം ഒറ്റ യാത്രയില്‍ ലഭിക്കുന്ന, അത് അനുഭവിക്കുവാന്‍ സാധിക്കുന്ന സമയമാണ് ക്രൂസ് യാത്രകള്‍.
ക്രൂയിസിലെ ഒരു അവധിക്കാലം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും നൽകാൻ കഴിയുന്ന മികച്ച സമ്മാനമാണ്
ഓരോ പ്രായക്കാര്‍ക്കും ആവശ്യമായത് ക്രൂസ് യാത്രകളില്‍ കാണാം. കുട്ടികള്‍ക്കു കളിക്കുവാനും മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കുവാനും യുവാക്കള്‍ക്ക് ആഘോഷിക്കുവാനും വേണ്ടതെല്ലാം ഇവിടെയുണ്ട്.
സ്പാ, കാസിനോ, സംഗീത കച്ചേരികള്‍, പാര്‍ട്ടി, വൈൻ-രുചിക്കൽ സെഷനുകള്‍, ഗോള്‍ഫ് എന്നിങ്ങനെ നിങ്ങള്‍ക്ക് ഏതു സമയവും ആ,സ്വദിക്കുവാന്‍ വേണ്ടതിവിടെയുണ്ട്.
ആരെയും മാറ്റി നിര്‍ത്താത്ത തരത്തിലുള്ള ആഘോഷങ്ങള്‍ ആണ് ക്രൂസിലുള്ളത്. നിങ്ങള്‍ ഒറ്റയ്ക്കാകുന്നില്ലന്നുറപ്പാക്കുന്ന ജീവനക്കാരെ ഇവിടെ കാണാം.
എല്ലാ ഭക്ഷണ ആസക്തികളെയും തൃപ്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ് ക്രൂസ് ഹോളിഡേ. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം രുചികരമായ അന്താരാഷ്ട്ര പാചകരീതികളും നൂതന പാനീയങ്ങളും ആസ്വദിക്കാനുള്ള അവസരം ഈ യാത്രയില്‍ ലഭിച്ചേക്കാം.
കടലിനു നടുവിൽ ഒരു കാസിനോ എന്നത് സംശയം തോന്നാമെങ്കിലും ക്രൂസ് ഷിപ്പുകളില്‍ ഇത് വളെ സാധാരണമാണ്. കളിക്കുക എന്നതിലുപരിയായി പുതിയ പുതിയ ആളുകളെ പരിചയപ്പെടുക എന് ലക്ഷ്യമാണിതിനുള്ളത്.
ഒരു ക്രൂയിസ് അവധിക്കാലത്തിന്റെ ഏറ്റവും മികച്ച ആകർഷണം കടന്നു പോകുന്ന വ്യത്യസ്ത ഇടങ്ങളാണ്. സുഖസൗകര്യങ്ങളില്‍ മാറ്റമില്ലാതെ, കുറേയേറെ ഇടങ്ങളിലൂടെ യാത്ര ചെയ്യുന്നത് വളരെ വ്യത്യസ്തമായ അനുഭവവും യാത്രകളെക്കുറിച്ച് ഉള്‍ക്കാഴ്ചയും നല്കുവാന്‍ സഹായിക്കും
യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..