Tap to Read ➤

അമേരിക്കയുടെയല്ല, ഇത് ഇന്ത്യയുടെ ഗ്രാന്‍ഡ് കാന്യന്‍... ഗണ്ടികോട്ട

ഇന്ത്യന്‍ വേര്‍ഷന്‍ ഓഫ് ഗ്രാന്‍ഡ് കാന്യന്‍ എന്നറിയപ്പെടുന്ന ഗണ്ടികോട്ടയുടെ വിശേഷങ്ങള്‍
Elizabath Joseph
പ്രകൃതിയുടെ വിസ്മയക്കാഴ്ചകളിലൊന്നാണ് അമേരിക്കയിലെ അരിസോണയില്‍ കൊളറാഡോ നദിയിലെ ഭൗമപ്രക്രിയകളുടെ ഫലമായി രൂപംകൊണ്ട ഗ്രാൻഡ് കാന്യൻ.
ഗ്രാൻഡ് കാന്യൻ.
ഏകദേശം 450 കിമീ നീളവും 30 കിമീ വീതിയുമുള്ള ഇത് ലോകമെമ്പാടും നിന്നുള്ള സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്നു. 1കിലോമീറ്ററിലധികം ആഴമുള്ള ഗർത്തങ്ങളാണ് ഇതിനുള്ളത്. ഭൂമിയിൽ പ്രകൃതി സൃഷ്ടിച്ച ഒരു മഹാ വിള്ളലാണ് ഇത്.
ഇതിനു സമാനമായി ഇന്ത്യയിലും ഒരു ഗ്രാന്‍ഡ് കാന്യന്‍ സ്ഥിതി ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയിലെ ഗണ്ടികോട്ട ആണിത്.
ഗ്രാന്‍ഡ് കാന്യനുമായി കാഴ്ചയില്‍ വളരെ സാദൃശ്യം ഗണ്ടികോട്ടയ്ക്കുണ്ട്.
ഗണ്ടി എന്നാല്‍ തെലുഗു ഭാഷയില്‍ മലയിടുക്ക് എന്നാണര്‍ത്ഥം.
പെന്നാര്‍ നദിക്കരയിലാണ് ഗണ്ടിക്കോട്ട സ്ഥിതി ചെയ്യുന്നത്. മലയിടുക്കിനെ ചുറ്റി പെന്നാര്‍ നദി ഒഴുകുന്നതാണ് ഇവിടുത്തെ കാഴ്ച
സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകള്‍
1123 ല്‍ നിര്‍മ്മിക്കപ്പെട്ട ഗണ്ടിക്കോട്ട ഫോര്‍ട്ട് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്
സുരക്ഷിതമായ നഗരം...സന്തോഷമുള്ള നാട്ടുകാര്‍.. കോപ്പന്‍ഹേഗന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകുന്നതിങ്ങനെ
കോപ്പന്‍ഹേഗന്‍