Tap to Read ➤
ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ മുത്ത്... ഇന്ത്യയുടെ കണ്ണുനീരായ ശ്രീലങ്ക
ജൈവവൈവിധ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും പ്രസിദ്ധമായ ശ്രീലങ്കയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍
Elizabath Joseph
ഇന്ത്യയുടെ കണ്ണീരെന്നാണ് ശ്രീലങ്ക അറിയപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ മുത്ത് എന്നും ഈ രാജ്യത്തിന് പേരുണ്ട്
വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും ശ്രീലങ്കയുടെ ജൈവവൈവിധ്യത്തോട് മത്സരിച്ചു നില്‍ക്കുന്ന രാജ്യങ്ങള്‍ കുറവാണ്
കറുവാപ്പട്ടയുടെ നാടാണ് ശ്രീലങ്ക, ഈജിപ്തുകാരാണ് 2000 ബിസിയില്‍ ഇവിടുത്തെ കറുവാപ്പട്ടയെ ലോകത്തിന് പരിചയപ്പെടുത്തിയത്.
തേയിലയുടെ നാട് ശ്രീലങ്കയിലെ തേയിലയുടെ ചരിത്രമറിയുവാന്‍ കാന്‍ഡിക്ക് സമീപത്തെ സിലോൺ ടീ മ്യൂസിയം സന്ദർശിക്കാം
ആദം ഹില്‍സ് എന്ന കൊടുമുടി ഇവിടെ വിവിധ മതവിശ്വാസികള്‍ക്ക് പുണ്യസ്ഥലമാണ്.
ശ്രീ ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന ഒരു ക്ഷേത്രം കാന്‍ഡിയില്‍ നിങ്ങള്‍ക്ക് കാണാം. ടെംപിള്‍ ഓഫ് ടൂത്ത് എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്
ശ്രീലങ്കയില്‍ ബ്രിട്ടന്റെ കാലാവസ്ഥയുള്ള ഒരിടമുണ്ട്... നുവാര ഏലിയ എന്നാണ് ഈ സ്ഥലത്തിന്റെ പേര്
മതവിശ്വാസങ്ങലെ പ്രതിനിധീകരിക്കുന്ന ദേശീയ പതാകയാണ് ശ്രീലങ്കയ്ക്കുള്ളത്.
ശ്രീലങ്കയുടെ ദേശീയ കായിക വിനോദം വോളിബോള്‍ ആണ്
ശ്രീലങ്കയില്‍ ബുദ്ധമതത്തിന് വലിയ പ്രാധാന്യമുണ്ട്
ലോകത്തിലെ ഏറ്റവും ശക്തി കുറഞ്ഞ പാസ്‌പോർട്ടുകളിലൊന്നാണ് ശ്രീലങ്കയ്ക്കുള്ളത്.
യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..
സിഗിരിയ