Tap to Read ➤

വേനലവധി ആഘോഷമാക്കാം... ‌ട്രക്കിങ് മുതല്‍ സര്‍ഫിങ് വരെ!

വേനല്‍ക്കാലത്തെ അവധി ദിവസങ്ങള്‍ ആഘോഷമാക്കുവാന്‍ ഏര്‍പ്പെടാവുന്ന വിനോദങ്ങളെ പരിചയപ്പെടാം.
Elizabath Joseph
ട്രക്കിങ് വേനല്‍യാത്രകളില്‍ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളിലൊന്ന് പശ്ചിമ ഘട്ടത്തിലേക്കുള്ള ട്രക്കിങ് ആണ്. കേരളത്തിലും കര്‍ണ്ണാടകയിലും നിരവധി ഇ‌ടങ്ങളുണ്ട്
സര്‍ഫിങ്
 തിരമാലകളോട് മല്ലിട്ട് പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് സര്‍ഫിങ്ങിലും ഒന്നു കൈവയ്ക്കാം. മഹാബലിപുരം, കോവളം കോവ്‌ലോങ്,ഓറോവിൽ,വർക്കല, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ അതിനവസരമുണ്ട്.
.സ്കൂബാ ഡൈവിങ് ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഏക ഡൈവിംഗ് സ്പോട്ട് പോണ്ടിച്ചേരിയിലാണ്. ഇപ്പോള്‍ കോവളത്തും സ്കൂബാ ഡൈവിങ് ചെയ്യാം
സഫാരി വൈല്‍ഡ് ലൈഫ് സഫാരി ആണ് മറ്റൊന്ന്. 450-ലധികം വന്യജീവി സങ്കേതങ്ങളും 99 ദേശീയ ഉദ്യാനങ്ങളും 40 കടുവ സംരക്ഷണ കേന്ദ്രങ്ങളും തിരഞ്ഞെടുക്കാവാനായി ഉണ്ട്.
ഹിമാലയ ട്രക്കിങ് ലഡാക്ക് മുതൽ ഉത്തരാഖണ്ഡ്, വടക്ക് കിഴക്കൻ ഇന്ത്യ വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി ഹിമാലയന്‍ ട്രെക്കിംഗ് ഓപ്ഷനുകൾ ലഭ്യമാണ്.
ട്രാന്‍സ് ഹിമാലയന്‍ ബൈക്കിങ് മണാലിയിലെയും ലേയിലെയും ഏറ്റവും ഉയരമുള്ളതും മനോഹരവുമായ റോഡുകളിലൂടെയുള്ള ബൈക്കിംഗ് ഇതിൽ ഉൾപ്പെടുന്നു.
പാരാഗ്ലൈഡിങ് പാരാഗ്ലൈഡിംഗ് ഏറ്റവും ജനപ്രിയമായ സാഹസിക കായിക വിനോദമാണ്. ബിർ ബില്ലിംഗ്, കാംഷേത് ഏർക്കാട്, എന്നിവിടങ്ങളാണ് പാരാഗ്ലൈഡിങ് ചെയ്യുവാന്‍ പറ്റിയ ഇന്ത്യയിലെ ഇടങ്ങള്‍
വൈറ്റ് വാട്ടര്‍ റാഫ്ടിങ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സാഹസിക പ്രവർത്തനങ്ങളിലൊന്നായി ഉയർന്നുവരുന്ന വൈറ്റ് വാട്ടർ റാഫ്റ്റിംഗ് അല്ലെങ്കിൽ റിവർ റാഫ്റ്റിംഗ് സാഹസികര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.