Tap to Read ➤

ഈ സ്ഥലങ്ങളിലെ സെല്‍ഫി നിങ്ങളെ ജയിലില്‍ എത്തിക്കും

ഇന്ത്യയിലെ സെല്‍ഫി നിരോധിത മേഖലകള്‍ പരിചയപ്പെ‌ടാം
Elizabath Joseph
നിരോധത മേഖലകളില്‍ നിന്നും സെല്‍ഫി എടുക്കുന്നത് ചിലപ്പോള്‍ നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം...
സെല്‍ഫി എടുക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളും മരണങ്ങളുമാണ് സെല്‍ഫി നിരോധനം എന്ന ആശയത്തിലേക്ക് പല വിനോദ സഞ്ചാര കേന്ദ്രങ്ങളെയും എത്തിച്ചിരിക്കുന്നത്
റെയില്‍വേ ‌ട്രാക്ക്
റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം ഇത്തരക്കാര്‍ക്കെതിരെ ന‌‌ടപ‌ടിയെ‌ടുക്കുവാന്‍ റെയില്‍വേയ്ക്ക് അധികാരമുണ്ട്
ഫോട്ടോ ട്രെയിനിന്റെ പശ്ചാത്തലത്തിലെടുക്കുന്നത് എത്ര മനോഹരമാണെന്ന് കരുതിയാലും റെയിൽ‌വേ ട്രാക്കുകളിൽ സെൽഫികൾ എടുക്കുന്നത് തീർച്ചയായും നിങ്ങളെ ജയിലിൽ എത്തിക്കും എന്ന് ഓര്‍മ്മിക്കാം.
മറൈന്‍ ഡ്രൈവ് പ്രൊമനേഡ്
മുംബൈ മറൈൻ ഡ്രൈവ് നോ സെല്‍ഫി സോണ്‍ ഏരിയ ആയാണ് കണക്കാക്കുന്നത്.
മറൈൻ ഡ്രൈവ് പ്രൊമെനെഡ്, ഗിർഗാം ചൗപാട്ടി, ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡ് എന്നിവ ഉൾപ്പെടെ നിരവധി ഹോട്ട്‌സ്‌പോട്ടുകൾ സർക്കാർ നോ സെൽഫി സോണുകളാക്കി മാറ്റി
കുംഭമേള
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കുഭമേളയില്‍ ഇപ്പോള്‍ നോ സെല്‍ഫി സോണാക്കി മാറ്റിയി‌ട്ടുണ്ട്.
പോള്‍ ബൂത്ത്
വോട്ട് ചെയ്യുന്ന സമയത്തോ പോളിങ് ബൂത്തിനു മുന്നില്‍ നിന്നോ സെല്‍ഫി എടുക്കുവാന്‍ അനുവാദമില്ല എന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്.
ഗോവ ബീച്ച്
ഗോവയിലെ ബീച്ചില്‍ നിന്നും സെല്‍ഫിയെടുക്കരുത് എന്നല്ല, മറിച്ച് ഉയര്‍ന്ന തിരമാലകളുള്ള സമയത്ത് സെല്‍ഫി എടുക്കുന്നത് ഒഴിവാക്കണം എന്നാണിവിടെ പറയുന്നത്
ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍
ലഡാക്ക് ബൈക്ക് യാത്ര