Tap to Read ➤

ലഡാക്ക് യാത്രയിലെ അരുതുകള്‍

ഇതാ ലഡാക്ക് യാത്രയിൽ ശ്രദ്ധിക്കേണ്ട, അവിടെ എത്തുന്നവർ തീർച്ചയായും അറിയേണ്ട  കാര്യങ്ങൾ ...
Elizabath Joseph
എന്തും ചെയ്യാം എന്നു കരുതി വരേണ്ട ഒരു നാടല്ല ലേയും ലഡാക്കും. മറ്റേതു നാടിനെയും പോലെ തന്നെ സംസ്കാരത്തിനും ആതിഥ്യത്തിനും ഒക്കെ അതിന്‍റേതായ മര്യാദ കൊടുക്കുന്ന ഈ നാട് തിരിച്ചും സഞ്ചാരികളിൽ നിന്നും അത് പ്രതീക്ഷിക്കുന്നുണ്ട്.
ലഡാക്കിലേക്ക് ഒരു യാത്ര പുറപ്പെടുമ്പോൾ അത് കൃത്യമായ ഒരു പ്ലാനോടു കൂടി മാത്രമായിരിക്കണം.
പുറപ്പെടുന്ന അന്നു മുതൽ തിരികെ എത്തുന്ന ഓരോ ദിവസത്തെപ്പറ്റിയും- അന്ന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും കാണേണ്ടതെന്നും-കൃത്യമായി പ്ലാൻ ചെയ്യുവാൻ മറക്കരുത്
ഈ പ്രദേശത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും ആളുകളെപ്പറ്റിയും വായിച്ചും പോയവരോട് ചോദിച്ചും കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം.
ഉയരങ്ങളിലേക്കുള്ള യാത്രകളിൽ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അക്യൂട്ട് മൗണ്ടൻ സിക്നെസ്. സമുദ്ര നിരപ്പിൽ നിന്നും ഏഴായിരം അടി മുകളിലേക്കുള്ള ഇടങ്ങളിൽ എത്തുമ്പോൾ ഓക്സിജന്റെ പ്രഷർ കുറയുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ ശ്വസിച്ചെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും
തലവേദന, ശ്വാസതടസ്സം, തലകറക്കം, ബോധക്ഷയം, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങൾ. പെട്ടന്ന് ചികിത്സ കിട്ടിയില്ലെങ്കിൽ അത് മരണത്തിലേക്ക് വരെ നീങ്ങാൻ സാധ്യതയുണ്ട്. ഒന്നെങ്കിൽ ആവശ്യത്തിന് റെസ്റ്റ് എടുത്ത ശേഷം യാത്ര തുടരുകയോ കൂടുതലാണെങ്കിൽ ആശുപത്രിയിൽ പോവുകയോ ചെയ്യുക
പലയിടങ്ങളിലും, പലതരത്തിലുള്ള റോഡുകളിലൂടെയും യാത്ര ചെയ്ത് പരിചയമുണ്ടെന്ന് പറഞ്ഞാലും ലഡാക്കിലെ വഴികളെ കണ്ണുംപൂട്ടി വിശ്വസിക്കരുത്. ചിലയിടങ്ങളിൽ ഇതാണോ വഴി എന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവിടുത്തെ വഴികളുള്ളത്.
സമയവും ദൂരവും ഒരിക്കലും ലഡാക്ക് യാത്രയിൽ കയ്യിൽ നിൽക്കുന്ന ഒന്നല്ല. നല്ല കണ്ടീഷനിൽ കിടക്കുന്ന വഴിയാണെങ്കിലും ഒരു പരിധിയിലധികം വേഗത ഒഴിവാക്കുക. ഇവിടെ ഒരു ദിവസം 150-200 കിലോമീറ്റർ ദൂരം പിന്നിടുന്ന രീതിയിൽ യാത്രകൾ പ്ലാൻ ചെയ്യാം..
ഇവിടെ ഏറ്റവും അധികം പണികിട്ടുന്നത് മദ്യപിച്ച് പുറത്തിറങ്ങുമ്പോഴാണ് എന്നതാണ് യാഥാർഥ്യം. ഇവിടെ മദ്യപിക്കുന്നത് ഒരു തെറ്റല്ലെങ്കിലും അത് കഴിഞ്ഞ് വണ്ടിയെടുക്കാതിരിക്കുവാനും അവിടുത്തെ ആളുകളുടെയടുത്ത് സംസാരിക്കാതിരിക്കുവാനും ശ്രദ്ധിക്കാം.
സഞ്ചാരികളുടെ പ്രിയപ്പെ‌ട്ട ലഡാക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ലഡാക്ക് യാത്ര
കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. തണുപ്പും മഞ്ഞുവീഴ്ചയും ഒക്കെ പരിചയമില്ലാത്ത കുട്ടികളാണെങ്കിൽ അവരുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുക.
തടാകത്തിലിറങ്ങാതിരിക്കുക പാൻഗോങ് ലോ ലേക്ക് മുതൽ എട്ടോളം തടാകങ്ങൾ ലഡാക്കിലും പരിസരത്തുമായി കാണാം. ഇവിടെ പോകുന്നതിനും ഫോട്ടോ എടുക്കുന്നതിനും പ്രത്യേക വിലക്കുകൾ ഒന്നുമില്ലെങ്കിലും തടാകത്തിൽ ഇറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കുക.
ക്വാഡ് ബൈക്കിങ് മുതല്‍ ക്യാംപിങ് വരെ...ലഡാക്കിലെ സാഹസിക വിനോദങ്ങള്‍
ലഡാക്കിലെ സാഹസികതകള്‍