Tap to Read ➤

പോയാല്‍ തിരികെ വരുവാന്‍ തോന്നില്ല...ഇത് ഗാംങ്ടോക്ക്

മഞ്ഞുപുതച്ച പര്‍വ്വതങ്ങള്‍ക്കും പച്ചപ്പുനിറഞ്ഞ കാടുകള്‍ക്കും നടുവിലായി രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലൊന്നാണിത്.
Elizabath Joseph
റാഫ്റ്റിങ്
താഴ്വരകളിലൂടെയും മലയിടുക്കുകളിലൂടെയും പോകുന്ന ‌ടീസ്റ്റാ നദിയിലൂടെ അതിനൊത്തുള്ള റാഫ്റ്റിങ് ആണ് ഇവിടുത്ത ആകര്‍ഷണം. തുടക്കക്കാര്‍ക്കു പേടിക്കാതെ പൂര്‍ത്തിയാക്കുവാന്‍ പറ്റുന്ന റാഫ്റ്റിങ് റൂട്ടുകള്‍ ഇവിടെയുണ്ട്
പാരാഗ്ലൈഡിങ്
ഇവിടുത്തെ ഏറ്റവും ജനപ്രിയവും സാഹസികവുമായ കാര്യങ്ങളിലൊന്ന് പാരാഗ്ലൈഡിങ് ആണ്. 1400 മീറ്റർ ഉയരത്തിൽ പോകുന്നതും 2000 മീറ്റർ വരെ പോകുന്നതും ആയ രണ്ടു തരത്തിലുള്ള പാരാഗ്ലൈഡിങ് ഇവി‌ടെയുണ്ട്.
യാക്ക് സഫാരി
ഗാംങ്‌ടോക്കിന് മാത്രം സമ്മാനിക്കുവാന്‍ കഴിയുന്ന കാര്യങ്ങളിലൊന്നാണിത്. സോംഗോ തടാകക്കരയിലൂടെയുള്ള സഫാരിയാണ് കൂടുതലും സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്.
ഗോചെ ലാ ട്രെക്ക്
ഹിമാലയത്തിലെ ഏറ്റവും റൊമാന്റിക് ട്രെക്കുകളിൽ ഒന്നാണ് ഗോചെ ലാ ട്രെക്ക്. തീര്‍ത്തും പരിചിതമല്ലാത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയിലൂടെ യാത്ര ചെയ്യുന്നത് വളരെ വ്യത്യസ്തമായ യാത്രാനുഭവം നല്കും.
സില്‍ക്ക് റൂട്ട്
ഗാംങ്ടോക്കില്‍ സാഹസികത തേടുന്നവര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് സില്‍ക്ക് റൂട്ട് യാത്ര. സൈക്കിളിലാണ് ഈ യാത്രയെങ്കില്‍ അതൊന്നുകൂടി വ്യത്യസ്തമായിരിക്കും
കേബിള്‍ കാര്‍ റൈഡ്
ടുഫോൾഡ് ലിങ്ക് റോപ്‌വേ ആണിത്. മൂന്ന് സ്റ്റേഷനുകളാണ് സഫാരിക്കുള്ളത്. ഡിയോറലി, നാംനാംഗ്, താഷിലിംഗ് എന്നിവയാണവ.
മൗണ്ടൻ ബൈക്കിംഗ്
ചുറ്റിലും മലകളും കുന്നുകളും നിറഞ്ഞു നില്‍ക്കുന്ന വഴിയിലൂടെ ബൈക്കില്‍ ഒരു യാത്ര എന്നത് ഗാംങ്ടോക്കില്‍ ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങളിലൊന്നാണ്
താഷി വ്യൂ പോയിന്‍റ്
സിക്കിമിന്റെ തന്നെ ഏറ്റവും മികച്ച കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണ് താഷി വ്യൂ പോയിന്‍റ്. ഖാഞ്ചെൻഡ്‌സോംഗ, സിനിയോൽചു ശ്രേണികളുടെ കാഴ്ചയും അവിടുത്തെ സൂര്യോദയവും ഇവിടെ മിസ് ചെയ്യരുത്.