Tap to Read ➤

എവിടേക്ക് യാത്ര പോകണമെന്നാണോ സംശയം... വഴിയുണ്ട്!!

യാത്രയ്ക്കായി സ്ഥാനം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം
Elizabath Joseph
യാത്ര ചെയ്യുക എന്നതു തന്നെയാണ് യാത്രകളുടെ ഉദ്ദേശമെങ്കിലും ആ യാത്രയ്ക്കിറങ്ങിത്തിരിക്കുവാന്‍ വ്യത്യസ്തമായ കാരണങ്ങള്‍ നമുക്കുണ്ടാവും. ആ കാരണം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്
യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് യാത്രയ്ക്കായി മാറ്റിവെക്കുന്ന സമയം.
നിങ്ങളുടെ യാത്രയുടെ സമയവും ദൈർഘ്യവും നിങ്ങളുടെ ബജറ്റിനെയും യാത്രാ ലക്ഷ്യസ്ഥാനത്തേയും വളരെയധികം സ്വാധീനിക്കും
നിങ്ങളുടെ യാത്രകളെ മൊത്തത്തില്‍ മാറ്റിമറിക്കുവാന്‍ ബജറ്റിന് സാധിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുവാന്‍ തയ്യാറായാല്‍ പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ യാത്ര ചെയ്യുവാന്‍ സാധിക്കും.
നിങ്ങൾ ആഗ്രഹിക്കുന്ന യാത്രാനുഭവം ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള നിങ്ങളുടെ തീരുമാനത്തെയും സ്വാധീനിക്കും.
നിങ്ങളുടെ ആരോഗ്യത്തിനു യോജിക്കുന്ന കാലാവസ്ഥയാണോ എന്നു അറിഞ്ഞ ശേഷം മാത്രം പ്ലാന്‍ ചെയ്യുക. ചിലപ്പോള്‍ നിങ്ങളുടെ മനസ്സിലുള്ള പല കാഴ്ചകളും കാലാവസ്ഥ തടസ്സപ്പെടുത്തിയേക്കും.
യാത്രയില്‍ കൂടെയുള്ളവരുടെ ഇഷ്ടവും സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്
യാത്രയില്‍ പല കാര്യങ്ങളും പരിഗണിക്കുന്നതിനു മുന്‍പായി ആളുകള്‍ തിരയുന്നത് പോകുന്ന ഇടത്ത് വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം ആയിരിക്കും.
ഒരു യാത്രാ കേന്ദ്രം തിരഞ്ഞെടുക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരു പ്രധാന പരിഗണനയാണ്.
പോകുന്ന സ്ഥലത്തിന്‍റെ നിലവിലെ അവസ്ഥ എങ്ങനെയാണ് എന്നുള്ളത് തീര്‍ച്ചയായും പരിഗണിക്കേണ്ട കാര്യമാണ്.
നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അവർ സന്ദർശിച്ചതും ആസ്വദിച്ചതുമായ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് സംസാരിക്കുക.
സ്കൂബാ ഡൈവിങ് മുതല്‍ മരവീട്ടിലെ താമസം വരെ... ജൂണ്‍ എത്തുംമുന്‍പെ ചെയ്തുതീര്‍ക്കാം ഈ കാര്യങ്ങള്‍
യാത്രാനുഭവങ്ങള്‍