Tap to Read ➤

ഒരൊറ്റ ദിവസത്തില്‍ തിരുവനന്തപുരം കാണാം... കണ്ടുതീര്‍ക്കാം ഈ ഇ‌ടങ്ങള്‍

വെറും 24 മണിക്കൂര്‍ സമയത്തില്‍ തിരുവനന്തപുരത്ത് കാണാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെ‌ടാം
Elizabath Joseph
കൊട്ടാരങ്ങളും വെള്ളച്ചാട്ടങ്ങളും വന്യജീവി സങ്കേതങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നൂറുകണക്കിന് സ്ഥലങ്ങളുള്ള തിരുവനന്തപുരത്തിന്റെ കാഴ്ചകള്‍ ഒരിക്കലും ഒരുദിവസത്തില്‍ തീരുന്നവയല്ല. എന്നാൽ വെറും 24 മണിക്കൂര്‍ മാത്രം മാറ്റിവെച്ചാൽ തിരുവനന്തപുരത്തെ പ്രധാന കാഴ്ചകളൊക്കെ കണ്ടുതീർക്കാം..
പത്മനാഭ സ്വാമി ക്ഷേത്രം
യാത്ര തുടങ്ങുന്നത് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രമായ പത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ കോട്ടവാതിലിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.
കുതിരമാളിക
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കുതിരമാളികയിലേക്ക് പോകാം. 122 കുതിരകൾ താങ്ങുന്ന മേൽക്കൂരയുള്ള കൊട്ടാരമാണ് കുതിരമാളിക എന്നറിയപ്പെടുന്നത്
ശംഖുമുഖം ബീച്ച്
കുതിരമാളികയിൽ നിന്നും ശംഖുമുഖം ബീച്ചിലേക്കാണ് യാത്ര. നഗരത്തിൽ നിന്നും അത്രയൊന്നും അകലെയല്ലാത്ത ഈ ബീച്ച് തികച്ചും ശാന്തമായ ഇടം കൂടിയാണ്
നേപ്പിയർ മ്യൂസിയവും മൃഗശാലയും
ഭക്ഷണം കഴിച്ച് അല്പം വിശ്രമത്തിനായി നേരെ നേപ്പിയൽ മ്യൂസിയത്തിലേക്ക് വച്ചുപിടിക്കാം. എത്ര കൊടും വെയിലിനെയും തോല്പ്പിക്കുന്ന വന്മരങ്ങളും പച്ചപ്പും ഇവിടെയുണ്ട്.
അക്വേറിയവും ഗാലറിയും
ഇതേ കോമ്പൗണ്ടില്‍ തന്നെ അക്വേറിയം, ഗാലറി തു‌ടങ്ങി വേറെയും കാഴ്ചകളുണ്ട്. അത് കണ്ട് ടൗണ്‍ ഒന്നുകൂടി ചുറ്റി നേരെ വര്‍ക്കലയ്ക്ക് പോകാം.
വര്‍ക്കല
വര്‍ക്കലയില്‍ വൈകുന്നേരത്തോടെ എത്തിയാല്‍ സൂര്യാസ്തമയം കണ്ട് ബീച്ചിലൂ‌ടെ ഒന്നു ന‌ടന്ന് രാത്രി മാര്‍ക്കറ്റും അവി‌ടുത്തെ ഭക്ഷണവും ആസ്വദിച്ച് ആ രാത്രി അവിടെ ചിലവഴിക്കാം.
ബീച്ച് കാണാം
വര്‍ക്കലയിലെ പുലരികള്‍ തീര്‍ച്ചയായും ആസ്വദിക്കേണ്ടതാണ്. സൂര്യോദയം കണ്ടശേഷം സമീപത്തെ ബ്ലാക്ക് സാന്‍ഡ് ബീച്ചിലേക്കു പോകാം. പ്രഭാതഭക്ഷണം വര്‍ക്കലയില്‍ നിന്നു കഴിച്ച് യാത്ര തു‌ടരാം.
പൊന്നുംതുരുത്ത്
വര്‍ക്കലയില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന മറ്റൊരി‌ടമാണ് പൊന്നുംതുരുത്ത്. വര്‍ക്കലയുടെ സൗന്ദര്യത്തിന് ഒപ്പം പിടിച്ച് നില്‍ക്കുന്ന ഇടമാണ് നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള പൊന്നുംതുരുത്ത് ദ്വീപ്
പൊന്മുടി
വര്‍ക്കലയില്‍ നിന്നും പുലര്‍ച്ചെ തിരിക്കുവാണെങ്കില്‍ പൊന്മു‌ടി കൂ‌ടി യാത്രയില്‍ ഉള്‍പ്പെ‌ടുത്താം. കേരളത്തിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നായ ഇവി‌ടം ഒരിക്കലെങ്കിലും കാണണം.
നീണ്ട യാത്രകളിലെയും ഒറ്റയ്ക്കുള്ള യാത്രകളിലെയും വിരസത മാറ്റുവാന്‍ എന്തുചെയ്യാമെന്നു നോക്കാം...
യാത്രകളിലെ വിരസത