തിരുവനന്തപുരത്തെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മൃഗശാലയുടേത്.
1857-ൽ സ്ഥാപിക്കപ്പെട്ട ഈ മൃഗശാല കേരളത്തിലെ ഏറ്റവും വലിയ മൃഗശാല കൂടിയാണ്
സ്വാതി തിരുന്നാൾ മഹാരാജാവിന്‍റെ സ്വപ്നമായിരുന്ന ഈ മൃഗശാല നിർമ്മിക്കുവാന്‍ മുൻകൈ എടുത്തത് സഹോദരന്‍ ഉത്രം തിരുനാൾ മഹാരാജാവാണ്.
ഇന്ന് 50 ഏക്കർ വിസ്തൃതിയിലാണ് ഈ മൃഗശാലയുള്ളത്.
സിംഹം, കടുവ,മാനുകൾ, കൃഷ്ണമൃഗം, പുള്ളിമാനുകൾ, ഇഗ്വാന, വ്യത്യസ്തയിനം പക്ഷികൾ തുടങ്ങി ഒരുപാടിനം മൃഗങ്ങളെ ഇവിടെ കാണാം.
മൃഗശാല കാണുവാൻ വരുമ്പോൾ അലങ്കാരമത്സ്യ പ്രദർശനകേന്ദ്രവും ചരിത്ര മ്യൂസിയവും കൂടി സന്ദർശിക്കാം
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവേശന സമയം.
Read Next