ഏറ്റവും കുറഞ്ഞ തുകയില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം.. വഴികളിതാ
വിമാന കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ക്കും മുന്‍പേ എങ്ങനെയൊക്കെ വളരെ കുറഞ്ഞ ചിലവില്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം എന്നറിയാം
Elizabath Joseph
യാത്ര ടിക്കറ്റുകള്‍ മൂന്നു മാസം മുന്നേ വരെ മുന്‍കൂട്ടി ബുക്ക് ചെയ്യുവാനുള്ള അവസരമുണ്ട്. നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സാധാരണയിലും കുറഞ്ഞ ചിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
സാധാരണയായി ബ്രൗസിങ് ഹിസ്റ്ററി അനുസരിച്ച് പിന്നീട് ഈ സൈറ്റുകൾ തിരയുമ്പോൾ മുന‍്‍പ് ബുക്ക് ചെയ്തതു നോക്കി കൂടുതൽ വില കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളുണ്ടാവാറുണ്ട്. അതൊഴിവാകാക്കാനാണ് ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നത്.
വിവിധ വൈബ് സൈറ്റുകളില്‍ കയറി ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്ത ശേഷം വേണം ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍
സ്കൈ സ്കാനര്‍, കയാക്ക്, മൊമോണ്ടോ തുടങ്ങിയ സൈറ്റുകള്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നവയാണ്.
യാത്ര ചെയ്യുവാനുദ്ദേശിക്കുന്ന തിയ്യതി ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാതെ മാസം തിരഞ്ഞെടുത്ത് അതില്‍ ഏറ്റവും കുറവ് നിരക്ക് വരുന്ന ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാം.
ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ മിക്കവരും തിരികെയുള്ള ടിക്കറ്റുകള്‍ കൂടി ഒപ്പം ബുക്ക് ചെയ്യാറുണ്ട്. എളുപ്പ മാര്‍ഗ്ഗമാണ് ഇതെങ്കിലും ഇതിലും പണം ലാഭിക്കുവാന്‍ മറ്റൊരു വഴിയുണ്ട്. പോയ എയര്‍ലൈന്‍സിലും നിന്ന് വ്യത്യസ്തമായ മറ്റൊരു എയര്‍ലൈന്‍ ബുക്ക് ചെയ്യാം. ചാര്‍ജില്‍ വ്യത്യാസം ഇവിടെ കാണാം.
ആഴ്ചാവസാനങ്ങള്‍ കഴിവതും യാത്രയില്‍ ഒഴിവാക്കി പകരം ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ഫ്ലൈറ്റ് യാത്രയ്ക്ക് തിരഞ്ഞെടുക്കാം. ഈ ദിവസങ്ങളിലായിരിക്കും ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാവുക.
എയര്‍ ലൈനുകളുടെ വൈബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുന്നത് പലപ്പോഴും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു
വിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം... വിശദമായി വായിക്കാം