Tap to Read ➤

ആദ്യ സോളോ ട്രിപ്പ് ഗംഭീരമാക്കാം!!

തനിച്ചുള്ള ആദ്യയാത്ര പേ‌ടിയില്ലാതെ പൂര്‍ത്തിയാക്കുവാന്‍ വേണ്ട കാര്യങ്ങള്‍
Elizabath Joseph
സൗകര്യത്തിനും സമയത്തിനും കാത്തുനില്‍ക്കാതെ, നമ്മുടെ ഇഷ്ടംപോലെ എവിടേക്കും എങ്ങനെയും പോകുവാനുമുള്ള സ്വാതന്ത്ര്യം സോളോ യാത്ര നല്കുന്നു.
നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ബസോ ‌ട്രെയിനോ വിമാനമോ മുന്‍കൂട്ടി ബുക്ക് ചെയ്യുക, ടിക്കറ്റ് ഉറപ്പാണെന്ന് ഏജന്‍സിയില്‍ അന്വേഷിക്കുക.
നിങ്ങള്‍ യാത്ര പോകുന്ന പ്രദേശത്തെ കൃത്യമായി അറിഞ്ഞിരിക്കുക
എവിടെയൊക്കെ പോകണമെന്നും എങ്ങനെയൊക്കെ ചിലവഴിക്കണമെന്നും ഓരോ ദിവസവും ഏതൊക്കെ സ്ഥലങ്ങള്‍ കവര്‍ ചെയ്യണമെന്നുമെല്ലാം മുന്‍കൂട്ടി ഒന്ന് നോട്ട് ചെയ്യുക
യാത്രയുടെ ആദ്യ ദിവസം റിലാക്സ് ചെയ്ത് ആ പ്രദേശത്തെ പരിചയപ്പെടുവാന്‍ അല്പം സമയമെടുക്കാം
പുതിയ കാര്യങ്ങള്‍ ചെയ്യുവാനും അതെല്ലാം അനുഭവിക്കുവാനും കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുക.
പോകുന്ന സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന, തീര്‍ച്ചയായും ചെയ്തിരിക്കണമെന്ന് ആഗ്രഹിക്കുന്ന കുറച്ച് കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക
സോളോ ‌ട്രിപ്പില്‍ നിങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ള ഇടം തിരഞ്ഞെടുക്കുക.
തനിച്ചു യാത്ര ചെയ്യുന്നതിലോ നിങ്ങളുടെ ഇഷ്ടത്തിനനുസിച്ച് യാത്ര പോകുന്നതിലോ മറ്റാര്‍ക്കും ഒരു പങ്കുമില്ല. നിങ്ങളുടെ ഇഷ്ടങ്ങളും ശരികളും നിങ്ങള്‍തന്നെ തീരുമാനിക്കുക.
സ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ച
കാശ്മീര്‍ ത‌ടാകങ്ങള്‍