Tap to Read ➤

തിരുപ്പതിയിലെ എട്ട് പ്രത്യേക ദര്‍ശന്‍ പാക്കേജുകള്‍

തിരുമല തിരുപ്പതി വെങ്കിടേശ്വര ദര്‍ശനത്തിനായി ലഭ്യമായ എട്ട് പ്രത്യേക ദര്‍ശന്‍ പാക്കേജുകളെക്കുറിച്ചറിയാം
തിരുമല തിരുപ്പതി വെങ്കിടേശ്വര ദര്‍ശനത്തിനായി എട്ടു തരത്തിലുള്ള ദര്‍ശനങ്ങള്‍ ലഭ്യമാണ്.
സേവാ ദര്‍ശന്‍
ടൈം സ്ലോട്ട് ദര്‍ശന്‍ എന്നും ആധാര്‍ ദര്‍ശന്‍ എന്നും അറിയപ്പെടുന്ന ഇത് സൗജന്യമാണ്. നേരിട്ടും ഓണ്‍ലൈനിലും ഇതിന്റെ ടിക്കറ്റ് ലഭ്യമാണ്.
ദിവ്യ ദര്‍ശന്‍
കാല്‍ന‌ടയായി അലിപിരി മേട്ടു വഴിയോ ശിലീവാരി മേട്ടു വഴിയോ തിരുമലയില്‍ വരുന്നവര്‍ക്കായി അനുവദിച്ചിരിക്കുന്ന പ്രത്യേക ദര്‍ശനമാണിത്.
സ്പെഷ്യല്‍ എന്‍‌ട്രി ദര്‍ശന്‍
ശീഘ്രദര്‍ശന്‍ എന്നറിയപ്പെ‌ടുന്ന ഈ ദര്‍ശന് 300 രൂപയാണ് നിരക്ക്. വളരെ വേഗത്തില്‍ ഇതിന്റെ ടിക്കറ്റ് തീരാറുണ്ട്.
സുപദം
ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും അവരു‌ടെ മാതാപിതാക്കള്‍ക്കും അനുവദിക്കുന്ന പ്രത്യേക, സൗജന്യ ദര്‍ശനമാണിത്. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം.
ശാരീരിക അവശതകളുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും
ശാരീരിക അവശതകളുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൈ-പാസ് സര്‍ജറി കഴിഞ്ഞവര്‍ക്കും അനുവദിക്കുന്ന സൗജന്യ ദര്‍ശനമാണിത്. ‌ തിരഞ്ഞെടുത്ത ദിവസങ്ങളില്‍ മാത്രമുള്ള ദര്‍ശനത്തിന് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണം.
ഡിഫന്‍സ് പേഴ്സണല്‍
ഈ വിഭാഗത്തിലുള്ള ആളുകള്‍ക്കും സ്പെഷ്യല്‍ സൗജന്യ ദര്‍ശനം അനുവദിക്കുന്നു. സുപദത്തിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
എന്‍ആര്‍ഐ
നിലവില്‍ ഈ വിഭാഗത്തില്‍ സ്പെഷ്യല്‍ എന്‍‌ട്രി അനുവദിക്കുന്നതല്ല.
സംഭാവന നല്കിയവര്‍ക്ക്
ഈ വിഭാഗത്തില്‍ സ്പെഷ്യല്‍ ദര്‍ശനത്തിന് വരുന്നവര്‍ TTD ഒഫീഷ്യല്‍ പോര്‍ട്ടലില്‍ നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്.
തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം
തിരുപ്പതി ദര്‍ശനം ബുക്കിങ്

 Elizabath Joseph