Tap to Read ➤

മഴക്കാഴ്ചകള്‍ ആസ്വദിക്കാം... യാത്ര ചെയ്യാം

മഴക്കാലം ആസ്വദിക്കുവാനും യാത്ര ചെയ്യുവാനും പറ്റിയ സ്ഥലങ്ങള്‍
Elizabath Joseph
ആഗുംബെ
തെക്കേ ഇന്ത്യയുടെ ചിറാപുഞ്ചി എന്നാണ് കര്‍ണ്ണാടകയിലെ ആംഗുംബെ വിളിക്കപ്പെടുന്നത്. ഉഡുപ്പിയില്‍ നിന്നും 61 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്
കൂര്‍ഗ്
മഴക്കാലങ്ങളില്‍ അതിമനോഹരമായി കാണപ്പെടുന്ന പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയയാണ് ബാംഗ്ലൂരില്‍ നിന്നും 260 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കൂര്‍ഗിന്റെ പ്രത്യേകത
ലോണാവാല
പൂനെയില്‍ നിന്നും 64 കിലോമീറ്റര്‍ ദൂരത്തിലുള്ള ലോണാവാല മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രിയപ്പെട്ട സ്ഥലമാണ്
ചിറാപുഞ്ചി
വര്‍ഷത്തില്‍ ദിവസവും മഴ പെയ്യുന്ന ചിറാപുഞ്ചിയില്‍ 10 മാസവും മഴ ലഭിക്കും. ജൂലൈ മാസമാണ് ഇവിടെ ഏറ്റവുമധികം മഴ ലഭിക്കുന്നത്
മൗസിന്‍റാം
ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്നതും ലോകത്തിലെ ഏറ്റവും നനവാര്‍ന്ന ഇടവുമാണ് മേഘാലയയിലെ മൗസിന്‍ററാം. വര്‍ഷത്തില്‍ 267 ദിവസവും ഇവിടെ മഴയുണ്ടാകും.
ഉദയ്പൂര്‍
തടാകത്തിനു ചുറ്റുമായുള്ള ഉദയ്പൂര്‍ ഏറ്റവും ഭംഗിയാകുന്ന സമയമാണ് മഴക്കാലം.
സ്പിതി വാലി
മഴക്കാലത്ത് പോകുവാന്‍ പറ്റിയ അസാധാരണമായ സ്ഥലങ്ങളില്‍ ഒന്നാണ് സ്പിതി വാലി
പോണ്ടിച്ചേരി
ബീച്ചുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മഴക്കാലങ്ങളില്‍ രണ്ടാമതൊന്ന ആലോചിക്കാതെ പോണ്ടിച്ചേരിയിലേക്ക് പോകാം.
റാണിഖേത്
ഉത്തരാഖണ്ഡിലെ റാണിഖേതും മഴക്കാലയാത്രകള്‍ക്ക് പറ്റിയ സ്ഥലമാണ്.
മൗണ്ട് അബു
രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷനായ മൗണ്ട് അബു പച്ചപ്പിനും പുരാതനമായ ക്ഷേത്രങ്ങള്‍ക്കും പ്രസിദ്ധമാണ്.
ഇവിടുത്തെ മഴയാണ് മഴ!! ലോകത്തിലെ ഏറ്റവുമധികം നനവാര്‍ന്ന ഇടങ്ങളിലൂടെ ഒരു സഞ്ചാരം!
നനവാര്‍ന്ന ഇടങ്ങള്‍