ഇന്ത്യയുടെ സാഹസിക തലസ്ഥാനവും ലോകത്തിന്‍റെ യോഗാ തലസ്ഥാനവുമായ ഋഷികേഷ്
Elizabath Joseph
ഋഷികേശ്
കുന്നുകള്‍ക്കിടയിലെ ആശ്രമങ്ങളും നഗരത്തിനു നടുവിലൂടെ ഒഴുകുന്ന ഗംഗാ നദിയും മലഞ്ചെരിവുകളും ട്രക്കിങ് റൂട്ടുകളുമെല്ലാം ഋഷികേശിനെ വീണ്ടും വീണ്ടും വരുവാനുള്ള ഒരിടമാക്കി മാറ്റുന്നു.
യോഗ തലസ്ഥാനം
ലോകത്തിന്റെ യോഗ തലസ്ഥാനമാണ് തപോഭൂമി എന്നറിയപ്പെടുന്ന ഋഷികേശ്. ലോകമെമ്പാടു നിന്നുമുള്ള ആളുകള്‍ യോഗയെക്കുറിച്ച് അറിയുവാനും അത് പരിശീലിക്കുവാനുമെല്ലാം ഇവിടെയാണ് എത്തിച്ചേരുന്നത്
കൈലാസാശ്രമം
133 വര്‍ഷം പഴക്കമുള്ള കൈലാസാശ്രമം വേദാന്ത പഠനങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്നു.
മുനി കി റെതി
ഋഷികേശില്‍ ഒറ്റയ്ക്ക് കുറച്ചു സമയം ചിലവഴിക്കുവാനാണ് താല്പര്യമെങ്കില്‍ മുനി കി റെറ്റി തിരഞ്ഞെടുക്കാം. വിവിധ ക്ഷേത്രങ്ങളും ആശ്രമങ്ങളും നിറഞ്ഞു നില്‍ക്കുന്നതാണ് ഇവിടം.
വസിഷ്ഠ ഗുഹ
സന്യാസിയായ വസിഷ്ഠൻ സമർപ്പിച്ചതാണ് വസിഷ്ഠ ഗുഹ. ഈ ഗുഹയിൽ അദ്ദേഹം താമസിക്കുകയും ധ്യാനിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
ശിവപുരി
സാഹസികവും മമോഹരവുമായ റിവര്‍ റാഫ്‌ടിങ് അനുഭവങ്ങളാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. 9 കിലോമീറ്റര്‍, 21 കിലോ മീറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത ദൂരങ്ങള്‍ പോകുന്ന റാഫ്ടിങ്ങുകള്‍ ഇവിടെയുണ്ട്
ബീറ്റില്‍സ് ആശ്രമം
രാം ജൂലയിൽ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് ബീറ്റില്‍സ് ആശ്രമം ഉള്ളത്. പെയിന്റിംഗുകളും പോർട്രെയിറ്റുകളും ഗ്രാഫിറ്റികളും ഇവിടുത്തെ തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളില്‍ കാണാം
മലമുകളിലെ ആത്മീയ കേന്ദ്രങ്ങള്‍... സ്പിതി യാത്രയില്‍ കാണാം ഈ ആശ്രമങ്ങള്‍
ഇന്ത്യയിൽ ബംഗി ജമ്പിംഗ് ആദ്യമായി അവതരിപ്പിച്ച നഗരം കൂടിയാണിത്. . ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ബംഗീജംപിങ് ഋഷികേശിലാണ്. ഇവിടുത്തെ മോഹന്‍ചട്ടി എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇതുള്ളത്.
ചാര്‍ ധാമിലേക്കുള്ള കവാടം
കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് ഉത്തരാഖണ്ഡിലെ ചാർധാം ലക്ഷ്യസ്ഥാനങ്ങൾ. ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായി ഋഷികേശ് പ്രവർത്തിക്കുന്നു.
ത്രിവേണി ഘട്ട്
ഋഷികേശിൽ സഞ്ചാരികൾ സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ത്രിവേണി ഘട്ട്. പ്രസിദ്ധമായ ഗംഗ ആരതി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലമാണിത്.