യാത്ര ചെയ്യുമ്പോള്‍ ഏറെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് ഭക്ഷണം. എന്തെങ്കിലുമൊക്കെ കഴിച്ച് വയര്‍ നിറയ്ക്കുമെങ്കിലും അത് ആരോഗ്യകരമായ ഒരു ശീലമായിരിക്കില്ല.
കിട്ടുന്ന ജങ്ക് ഫൂഡുകള്‍ കഴിക്കുന്നതാണ് പലര്‍ക്കും യാത്രയിലെ ശീലം. ശരീരത്തിന് കരുത്തു നല്കുന്ന, ക്ഷീണം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും യാത്രയില്‍ ഉള്‍പ്പെടുത്തണം.
ആല്‍മണ്ട്സ്
യാത്രയിലെ ആരോഗ്യകരമായ ആഹാരക്രമീകരണത്തിന് ഏറ്റവും മികച്ചതാണ് പ്രോട്ടീന്‍ സമ്പന്നമായ ആല്‍മണ്ട്സ്. കഴിച്ചാല്‍ സംതൃപ്തി നല്കും എന്നതിലുപരിയായി പാക്ക് ചെയ്യുവാന്‍ എളുപ്പവുമാണ്.
സോയ്
പ്രോട്ടീന്‍ കലവറയായ സോയ് ഇടനേരത്തും പ്രധാനഹാരമായും എല്ലാം ഉപയോഗിക്കുവാന്‍ പറ്റിയതാണ്. വ്യത്യസ്ത രുചികളിലും രീതികളിലും തയ്യാറാക്കുകയും ചെയ്യാം
ഓട്ട്മീല്‍
ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ഓട്ടമീല്‍ പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കാം. ദിവസം മുഴുവനും നിങ്ങളെ ഊര്‍ജ്ജസമ്പന്നരായി നിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നു.
പ്രോട്ടീന്‍ ബാര്‍
യാത്രകളില്‍ ഏറ്റവും കൃത്യമായി പ്രോട്ടീന്‍ ശരീരത്തിലെത്തുവാന്‍ പ്രോട്ടീന്‍ ബാറുകള്‍ സഹായിക്കും.
ഗ്രീക്ക് യോഗര്‍ട്ട്
സമീകൃതാഹാരത്തിന്‍ മുഖ്യഘടകമാണ് ഗ്രീക്ക് യോഗര്‍ട്ട്. എളുപ്പത്തില്‍ കൊണ്ടുപോകാം എന്നതും കടകളില്‍ യഥേഷ്‌ടം ലഭിക്കും എന്നതുമാണ് ഇതിന്റെ പ്രത്യേകത.
ഹെല്‍ത്ത് കുക്കീസ്
കുട്ടികളെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന കുക്കികള്‍ യാത്രയില്‍ പാക്ക് ചെയ്യാം. വിപണിയില്‍ ധാരാളം ഹെല്‍ത്ത് കുക്കികള്‍ ലഭ്യമാണ്.
ഡ്രൈ ഫ്രൂട്ട്സ്
വളരെ എളുപ്പം പാക്ക് ചെയ്യാവുന്നതും നല്ല ഊര്‍ജം നല്കുന്നവയുമാണ് ഡ്രൈ ഫ്രൂട്സുകള്‍. ഉണക്ക മുന്തിരി, ഇത്തപ്പഴം, മുതലായവ ഉള്‍പ്പെടുത്താം.
സാന്‍ഡ്വിച്ചസ്
യാത്രകളില്‍ ഏറ്റവും എളുപ്പത്തില്‍ കരുതുവാന്‍ കഴിയുന്നതും ആളുകള്‍ക്ക് പ്രിയപ്പെട്ടതുമാണ് സാന്‍ഡ്വിച്ചസ്. കുറഞ്ഞ കലോറിയിയും മികച്ച ഫില്ലിങ്സും ഉള്ളത് വേണം തിരഞ്ഞെടുക്കുവാന്‍.